മോശം കാലാവസ്​ഥ; മാനസരോവർ തീർഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

ന്യൂഡൽഹി: ശക്​തമായ മഴയും ​േമാശം കാലാവസ്​ഥയും മൂലം  1000ലേറെ കൈലാസ മാനസരോവർ തീർഥയാത്രികർ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നു. അഞ്ചു ദിവസത്തിലേറെയായി പലയിടങ്ങളിലായി തീർഥാടകർ കുടുങ്ങിക്കിടക്കുന്നത്​. അതിൽ 290 പേരും കർണാടകക്കാരാണ്​. രക്ഷാ പ്രവർത്തകർ തീർഥാടകരുമായി ബന്ധപ്പെട്ടിട്ടുണ്ട്​. രക്ഷാപ്രവർത്തനങ്ങൾക്ക്​ വേണ്ട ശ്രമങ്ങൾ നടക്കുന്നുണ്ട്​. കുടുങ്ങിക്കിടക്കുന്നവർക്ക്​ ഭക്ഷണവും മരുന്നു നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​. 

കാഠ്​മണ്ഡുവിൽ നിന്ന്​ 423 കിലോമീറ്റർ ദൂരെയുള്ള സിമിക്കോട്ട് മേഖലയിലാണ്​ കൂടുതൽ തീർഥാടകർ കുടുങ്ങിക്കിടക്കുന്നത്​. ഇവിടെ കൃത്യമായ റോഡ്​ സൗകര്യവും മറ്റുമില്ലാത്തത്​ രക്ഷാ പ്രവർത്തനം കൂടുതൽ ദുഷ്​കരമാക്കുകയാണ്​.  മോശം കാലാവസ്​ഥ മൂലം മറ്റു വഴികളിലൂടെ രക്ഷാ പ്രവർത്തനം നടത്താനുള്ള ശ്രമവും പരാജയപ്പെടുകയാണ്​. സൈനിക ഹെലികോപ്​റ്ററുകളുടെ സേവനം ലഭ്യമാക്കു​െമന്ന്​ കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്​. 

വിദേശകാര്യ മന്ത്രാലയത്തി​​െൻറ കണക്കനുസരിച്ച്​ 525 തീർഥാടകർ സിമിക്കോട്ടിലും 550 പേർ ഹിൽസയിലും 500ലേറെ പേർ ടിബറ്റർ മേഖലയിലും കുടുങ്ങിക്കിടക്കുന്നുണ്ട്​. കർണാടകയിൽ നിന്നുള്ള 290 തീർഥയാത്രികരും സുരക്ഷിതരാണെന്ന്​ സംസ്​ഥാന സർക്കാർ അറിയിച്ചു. തീർഥാടകർക്ക്​ വേണ്ട സഹായം ലഭ്യമാക്കണമെന്ന്​ ആന്ധ്ര സർക്കാർ കേന്ദ്രത്തോട്​ ആവശ്യപ്പെട്ടു. 

ടിബറ്റൻ മേഖലയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെ​െട്ടന്ന്​ തിരികെ കൊണ്ടു വരാൻ ശ്രമിക്കണമെന്ന്​ ടൂർ ഏജൻസികളോട്​ ഇന്ത്യൻ രക്ഷാ പ്രവർത്തക സംഘം ആവശ്യപ്പെട്ടിട്ടുണ്ട്​. ടിബറ്റൻ മേഖലയിൽ നേപ്പാൾ സർക്കാറി​​െൻറ ആരോഗ്യ പ്രവർത്തനങ്ങൾക്കുള്ള സൗകര്യം കുറവായതിനാലാണ്​ ഇവിടെ നിന്ന്​ തീർഥാടകരെ എത്രയും വേഗം മാറ്റണമെന്ന്​ ആവശ്യപ്പെട്ടിരിക്കുന്നത്​. 

അതിനിടെ, കൈലാസ യാത്ര കഴിഞ്ഞു മടങ്ങുന്നതിടെ മലയാളി തീർഥാടകരിലൊരാൾ ശ്വാസതടസം നേരിട്ട് മരിച്ചു. വണ്ടൂർ കിടങ്ങഴി മന  കെ.എം സേതുമാധവൻ നമ്പൂതിരിപ്പാടി​​െൻറ ഭാര്യ ലീലാ അന്തർജനം ആണ് മരിച്ചത്. കൈലാസയാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ചൈന അതിർത്തിയിൽ വെച്ചായിരുന്നു മരണം. മോശം കാലാവസ്​ഥ മൂലം ഇവരുടെ മൃതദേഹം കൊണ്ടുവരാനും സാധിച്ചിട്ടില്ല. തീർഥാടകരിൽ 40 ഒാളം മലയാളികളും ഉൾപ്പെടുന്നു​. കാഠ്​മണ്ഡുവിലെ ഇന്ത്യൻ എംബസി പ്രദേശത്തെ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്​. 

Tags:    
News Summary - Over 1,000 Mansarovar Pilgrims From India Stuck In Nepal -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.