ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കിടെ രണ്ടായിരത്തോളം മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും വിവിധ ജില്ലാ ഭരണകൂടങ്ങള്‍ ഗംഗയില്‍നിന്ന് കണ്ടെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയെന്ന് 'ദി ഏഷ്യന്‍ ഏജ്' റിപ്പോര്‍ട്ട്. ഗംഗയോട് ചേര്‍ന്ന വിദൂര ഗ്രാമങ്ങളില്‍ മരിച്ച കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇവയെന്ന് അധികൃതര്‍ പറഞ്ഞതായും ഏഷ്യന്‍ ഏജ്' റിപ്പോര്‍ട്ട് പറയുന്നു.
യു.പിയിലും ബിഹാറിലുമായി ഗംഗയുടെ 1,400 കിലോമീറ്ററിലധികം നീളമുള്ള തീരമാണ്. അങ്ങേയറ്റം ദരിദ്രരായ ഗ്രാമീണര്‍ കുടുംബാംഗങ്ങളുടെ അന്ത്യകര്‍മങ്ങള്‍ക്ക് പണമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിയുകയാണ്.
കാണ്‍പൂര്‍, ഗാസിപൂര്‍, ഉന്നാവോ, ബാലിയ ജില്ലകളിലാണ് മൃതദേഹങ്ങള്‍ ഗംഗയിലെറിയുന്ന സംഭവം ഏറെയെന്നും ഇവ ബിഹാറിലെത്തുകയാണെന്നും അധികൃതര്‍ പറയുന്നു.
ഭൂരിഭാഗം മൃതദേങ്ങളും ഉത്തര്‍പ്രദേശില്‍നിന്ന് ഒഴുകിവന്ന് അടിഞ്ഞ് കൂടുകയാണെന്ന് നേരത്തെ ബിഹാര്‍ സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു.
സംഭവം മഹാമാരിയോടൊപ്പം മറ്റു രോഗങ്ങളും പടരാന്‍ ഇടയാക്കുമെന്നതിനാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഇരു സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ നദിയി ല്‍ വലിച്ചെറിയുന്നത് സംസ്ഥാന സര്‍ക്കാറുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തര്‍പ്രദേശ്, ബീഹാര്‍ സര്‍ക്കാറുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ഗംഗയില്‍ ഒഴുകിവന്ന മൃതദേഹങ്ങള്‍ പുറത്തെടുത്ത് കൃത്യമായി സംസ്‌കരിച്ചതയാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കൂടാതെ, അതാതു പ്രദേശത്തെ പൊലീസ് നദീതീരത്ത് പട്രോളിങ് ശക്തമാക്കിയിട്ടുമുണ്ട്. നദീ തീരത്തെ ഗ്രാമങ്ങളില്‍ ബോധവത്കരണവും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.