ഇന്ദോർ: മധ്യപ്രദേശിൽ ആധാറിന് സമാനമായി കന്നുകാലികൾക്ക് നമ്പർ നൽകുന്ന പദ്ധതിയിൽ പുരോഗതി. ഇതു പ്രകാരം രണ്ടരലക്ഷം കാലികൾക്ക് നമ്പറിട്ടു. സംസ്ഥാനത്ത് ഏതാണ്ട് 90 ലക്ഷം കന്നുകാലികളാണുള്ളത്. നാൽക്കാലികളുടെ സുരക്ഷ, മെച്ചപ്പെട്ട പാലുൽപാദനം തുടങ്ങിയ വിശാല ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ദേശവ്യാപകമായി നടപ്പാക്കുന്ന ‘ഇൻഫർമേഷൻ നെറ്റ്വർക് ഫോർ അനിമൽ പ്രൊഡക്ടിവിറ്റി ആൻഡ് ഹെൽത്ത്’ (െഎ.എൻ.എ.പി.എച്ച്) പദ്ധതിക്കായാണ് കാലികൾക്ക് നമ്പർ നൽകുന്നത്. മധ്യപ്രദേശിൽ ഇൗ മാസമാണ് പദ്ധതി വ്യാപകമായി നടപ്പാക്കിത്തുടങ്ങിയത്. നമ്പർ ലഭിക്കുന്ന കാലികളുടെ പ്രായം, ഇനം, മറ്റു സവിശേഷതകൾ എന്നിവ െഎ.എൻ.എ.പി.എച്ച് രേഖയിൽ ലഭ്യമാക്കും. ഇൗ നമ്പർ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കും. അതുവഴി, കാലിക്കടത്ത്, കാലികളെ ഉപേക്ഷിക്കൽ, അനധികൃത വ്യാപാരം എന്നിവ പരിശോധിക്കാനാകുമെന്ന് െഎ.എൻ.എ.പി.എച്ച് സംസ്ഥാന നോഡൽ ഒാഫിസർ ഗുലാബ്സിങ് ദാവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.