മധ്യപ്രദേശിൽ മൂന്ന് വർഷത്തിനിടെ കാണാതായത് 31,000 സ്ത്രീകളെ; പ്രതിദിനം 31 പേരെ കാണാതാവുന്നു

ന്യൂഡൽഹി: മധ്യപ്രദേശിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കാണാതായത് കുട്ടികളുൾപ്പടെ 31,000 സ്ത്രീകളെ. സംസ്ഥാന നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി മധ്യപ്രദേശ് സർക്കാറാണ് ആശങ്കയുണ്ടാക്കുന്ന കണക്കുകൾ പുറത്ത് വിട്ടത്. 28,857 സ്ത്രീകളേയും 2944 പെൺകുട്ടികളേയുമാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കാണാതായതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് ഇത്രയും പേരെ കാണാതായത്. കോൺഗ്രസ് എം.എൽ.എയും മുൻ ആഭ്യന്തര മന്ത്രിയുമായ ബാല ബചന്റെ ചോദ്യത്തിനാണ് സംസ്ഥാന സർക്കാർ മറുപടി നൽകിയത്. എല്ലാ ദിവസും 28 സ്ത്രീകളേയും മൂന്ന് പെൺകുട്ടികളേയും കാണാതാവുന്നുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് 724 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഉ​ജ്ജയിനിൽ മാത്രം കഴിഞ്ഞ 34 മാസങ്ങൾക്കിടെ 674 പേരെ കാണാതായി. എന്നാൽ, ഒരു കേസും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. സാഗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പെൺകുട്ടികളെ കാണാതായത്. 245 പേരെയാണ് ഇവിടെ കാണാതായത്.

ഇ​​ന്ദോറിൽ 2384 സ്തീകളെ കാണാതായി. ഏറ്റവും കൂടുതൽസ്ത്രീകളെ കാണാതായതും ഇ​​ന്ദോറിലാണ്. ഒരു മാസത്തിനിടെ ഇന്ദോറിൽ 428 സ്ത്രീകളെ കാണാതായി പക്ഷേ 15 കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തത്.

Tags:    
News Summary - Over 31,000 Women Went Missing In Madhya Pradesh In 3 Years: Data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.