ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം 50,000 കടന്ന് കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോട രാജ്യത്ത് കോവിഡ് ബാധിതരുട എണ്ണം 16 ലക്ഷം കടന്നു. മൂന്നുദിവസത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചതന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടർച്ചയായ രണ്ടാംദിവസമാണ് 50,000ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെ 10.58 ലക്ഷംപേർ കോവിഡിൽനിന്ന് മുക്തിനേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 64.54 ശതമാനമാണ്. 24 മണിക്കൂറിനിടെ 779 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 35,747 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജനുവരി 30ന് കേരളത്തിൽ ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തിയതിന് ശേഷം രോഗബാധിതരുടെ എണ്ണം 16 ലക്ഷമാകാൻ 183 ദിവസമെടുത്തു. 110 ദിവസം കൊണ്ടാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലെത്തിയത്. എന്നാൽ കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിൽ മാത്രം ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു. രോഗവ്യാപനം രൂക്ഷമായതോടെ ലോകത്തിൽ പ്രതിദിനം ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി.
ഇന്ത്യയിൽ കോവിഡ് രോഗബാധിതരിൽ 60 ശതമാനവും മരണസംഖ്യയുടെ 50 ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 11,000 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 4,11,798 ആയി. തമിഴ്നാട്ടിൽ ഇതുവരെ 2,39,978 പേർക്കും ഡൽഹിയിൽ 1,34,403 പേർക്കും രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 6128 പേർക്കാണ് കഴിഞ്ഞ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 83 മരണവും റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.