ന്യൂഡൽഹി: രാജ്യം സ്വയം പര്യാപ്തത നേടാൻ വീടുകളിൽ ഇന്ത്യൻ പട്ടിയെ വളർത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കീ ബാത്' പ്രസംഗത്തിന് യൂടൂബിൽ ഡിസ്ലൈക്കിെൻറ കൂമ്പാരം. ശനിയാഴ്ച ബിജെപിയുടെ ഔദ്യോഗിക യൂടൂബ് പേജിലാണ് വീഡിയോ റിലീസ് ചെയ്തത്. ഇതിനകം 85,000 പേർ ലൈക് അടിച്ചപ്പോൾ അതിെൻറ ഏഴിരട്ടിയോളം പേരാണ് ഡിസ്ലൈക് രേഖപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് വരെ ഡിസ്ലൈക് അടിച്ചവരുടെ എണ്ണം 6.05 ലക്ഷം കവിഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. രാജ്യം സ്വയംപര്യാപ്‌തത നേടാൻ വളർത്തു പട്ടികൾ ഉൾപ്പെടെ എല്ലാ മേഖലയിലും ആത്മനിർഭർ പദ്ധതി നടപ്പാക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി റേഡിയോ പ്രഭാഷണ പരമ്പരയായ മൻ കി ബാത്തിൽ പറഞ്ഞത്.
ഇതിെൻറ ഭാഗമായി വീടുകളിൽ വളർത്താൻ ഇന്ത്യൻ വംശത്തിലുള്ള നായ്‌ക്കളെ തെരഞ്ഞെടുക്കണം. പ്രാദേശിക കളിപ്പാട്ടങ്ങൾ കൂടുതലായി ഉണ്ടാക്കണം എന്നൊക്കെയായിരുന്നു ആഹ്വാനം. കുട്ടികളെ കളിപ്പാട്ടം ഉണ്ടാക്കാൻ പഠിപ്പിക്കാൻ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.