യുക്രെയ്നിൽനിന്ന് 629 ഇന്ത്യക്കാർകൂടി മടങ്ങിയെത്തി

ന്യൂഡൽഹി: റഷ്യൻ അധിനിവേശം ശക്തമായ യുക്രെയ്നിൽനിന്ന് 629 ഇന്ത്യക്കാർ കൂടി നാട്ടിൽ മടങ്ങിയെത്തി. മൂന്നു വ്യോമസേന വിമാനങ്ങളിലായി ശനിയാഴ്ച രാവിലെയാണ് സംഘം ഡൽഹിക്കു സമീപത്തെ ഹിൻഡോൻ എയർ ബേസിലെത്തിയത്.

ഓപറേഷൻ ഗംഗ തുടങ്ങിയതു മുതൽ 10 വിമാനങ്ങളിലായി വ്യോമസേന ഇതുവരെ 2,056 പേരെ നാട്ടിലെത്തിച്ചെന്ന് ഇന്ത്യൻ വ്യോമസേന പത്രക്കുറിപ്പിൽ അറിയിച്ചു. റഷ്യ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ യുക്രെയ്ൻ വ്യോമപാത അടച്ചിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ റുമേനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നീ അയൽരാജ്യങ്ങളിൽ അഭയം തേടിയിരിക്കുകയാണ്.

റുമേനിയ, സ്ലോവാക്യ, പോളണ്ട് എന്നീ രാജ്യങ്ങളിൽ എത്തിയ 629 പേരെയാണ് വ്യോമ സേനയുടെ സി -17 വിമാനങ്ങളിൽ നാട്ടിലെത്തിച്ചത്. ശനിയാഴ്ച 11 വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 2,200ലധികം പേർ ഈ വിമാനങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്രമണം ശക്തമായ കിഴക്കൻ യുക്രെയ്നിലെ സുമിയിൽ 700ഉം ഖാർകിവിൽ 300ഉം ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങികിടക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു.

Tags:    
News Summary - Over 600 Indians Return Home From Ukraine In 3 Air Force Aircraft Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.