അലഹബാദ്: കാഴ്ച മറയ്ക്കുന്ന മഞ്ഞിലും കൊടും തണുപ്പിലും ആവേശം ചോരാതെ വിശ്വാസിക ൾ ഗംഗയിൽ മുങ്ങി സായൂജ്യം നേടി. കുംഭമേള യിലെ രണ്ടാം നാൾ 35 ലക്ഷത്തോളം പേരാണ് ഗംഗാസ്നാനം നടത്തിയത്.
ഇതിനകം ഒരു കോടിയിലേറെ പേരാണ് ഗംഗയിൽ മുങ്ങിനിവർന്നത്. ഞായറാഴ്ച രാത്രി മുതൽ ഗംഗാതടത്തിലേക്ക് ഭക്തരുടെ കുത്തൊഴുക്കായിരുന്നു. തലക്കുമീതെ മൂളിപ്പായുന്ന ഡ്രോൺ കാമറകളടക്കം തീർഥാടകരുടെ സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്്. ആഴത്തിലേക്കിറങ്ങരുതെന്നും സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ പൊലീസിൽ അറിയിക്കണമെന്നുമുള്ള അറിയിപ്പ് സദാസമയവും മുഴങ്ങുന്നുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.