ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ഫണ്ട് പരസ്യത്തിന്; വിമർശനവുമായി സഭാസമിതി

ന്യൂഡൽഹി: പിന്നാക്ക പ്രദേശങ്ങളിലെ പെൺ ശിശു ജനനനിരക്ക് അനുപാതം മെച്ചപ്പെടുത്താനും അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള കേന്ദ്രപദ്ധതിയായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോക്ക് വേണ്ടി 2016നും 2019നും ഇടയിൽ വകയിരുത്തിയിട്ടുള്ള തുകയിൽ 78.91 ശതമാനവും പരസ്യത്തിന് ചെലവഴിച്ചതിനെതിരെ വിമർശനവുമായി സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പാർലമെന്‍റ് സഭാസമിതി.

പദ്ധതികൾക്ക് കീഴിലുള്ള പരസ്യങ്ങൾക്ക് ചെലവഴിക്കുന്ന തുക സർക്കാർ പുനഃപരിശോധിക്കണമെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും ഊന്നൽ നൽകണമെന്നും സമിതി ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Over 78% Of Allocated Funds For Beti Bachao Beti Padhao Spent On Advertising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.