ഇന്ത്യയിൽ ഈ വർഷം വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെട്ടവരിൽ 95 ശതമാനവും മുസ്‍ലിംകൾ

ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെട്ടവരിൽ 95 ശതമാനവും മുസ്‍ലിംകളാ​െണന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എ.പി.സി.ആർ) ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഈ വർഷം ജനുവരിയിൽ 39 വിദ്വേഷ കുറ്റകൃത്യങ്ങളും 17 വിദ്വേഷ പ്രസംഗങ്ങളും ഉൾപ്പെടെ ആകെ 56 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ മാസം രേഖപ്പെടുത്തിയ വിദ്വേഷ കുറ്റകൃത്യങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും ഇരകളിൽ 95.5 ശതമാനം പേരും മുസ്‍ലിം സമുദായത്തിൽ പെട്ടവരാണെന്നാണ് കണ്ടെത്തിയത്. ബാക്കിയുള്ള 4.5 ശതമാനം ക്രിസ്ത്യാനികളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

'ഹേറ്റ് ക്രൈം ട്രാക്കർ' എന്ന തലക്കെട്ടിൽ എ.പി.സി.ആർ റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. വിദ്വേഷ കുറ്റകൃത്യങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും എണ്ണം പ്രതിനിധീകരിക്കുന്ന ഡാറ്റയേക്കാൾ വളരെ കൂടുതലാണെങ്കിലും റിപ്പോർട്ടിൽ പറയുന്നു. സബ്കാ വിശ്വാസ് ഉൾപ്പെടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് ഉണ്ടായിരുന്നിട്ടും, മതന്യൂനപക്ഷങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ ഇന്ത്യയിൽ അവസാനിച്ചിട്ടില്ലെന്ന് റിപ്പോർട്ടിന്റെ ആമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്.

റിപ്പോർട്ടനുസരിച്ച് വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ആൾക്കൂട്ട അക്രമവും വർഗീയ അക്രമവും (39.3ശതമാനം) ഉൾക്കൊള്ളുന്നതാണ്. സ്വത്തിന്മേലുള്ള ആക്രമണങ്ങൾ (23ശതമാനം), ശാരീരികമായ ആക്രമണം (21.3ശതമാനം), വ്യക്തികളെ ഭീഷണിപ്പെടുത്തൽ /ഉപദ്രവിക്കൽ (9.8ശതമാനം), ലൈംഗികാതിക്രമം (4.9ശതമാനം), മരണത്തിന് കാരണമാകുന്ന അക്രമം (1.6ശതമാനം) എന്നിവയും. രേഖപ്പെടുത്തി. റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയത് (33.3ശതമാനം) രാഷ്ട്രീയ നേതാക്കളാണ്. വിദ്വേഷ പ്രസംഗങ്ങളിൽ പത്ത് ശതമാനം മതനേതാക്കളാണ് നടത്തിയത്.

മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും രേഖപ്പെടുത്തിയത്- 25.4ശതമാനം, ഉത്തർപ്രദേശ് (22.03ശതമാനം), മഹാരാഷ്ട്ര (20.3ശതമാനം), കർണാടക (11.86ശതമാനം), ഗുജറാത്ത് (3.4ശതമാനം), ബീഹാർ (3.39ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.

ആൾക്കൂട്ട അക്രമം, സ്വത്തിന്മേലുള്ള ആക്രമണം, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവിക്കൽ, ലൈംഗികാതിക്രമം, ശാരീരികമായ ആക്രമണം, മരണത്തിന് കാരണമാകുന്ന അക്രമം എന്നിങ്ങനെ വിവിധ വിദ്വേഷ കുറ്റകൃത്യങ്ങളെ റിപ്പോർട്ട് തരംതിരിച്ചിട്ടുണ്ട്.

2024 ജനുവരിയിൽ അയോധ്യയിൽ നടന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിൽ “ക്ഷേത്ര നിർമാണം ഇന്ത്യൻ സമൂഹത്തിലെ സമാധാനത്തിന്റെയും ക്ഷമയുടെയും ഐക്യത്തിന്റെയും ഏകോപനത്തിന്റെയും പ്രതീകമാണ് എന്ന് പ്രഖ്യാപിച്ചതായി റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്. അതേസമയം, നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ വിദ്വേഷ കുറ്റകൃത്യം എന്ന തലക്കെട്ടിന് കീഴിൽ ഒരു ഡാറ്റയുമില്ല.

Tags:    
News Summary - Over 95% victims of hate crime and hate speech are Muslims: APCR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.