യാത്ര മുന്നറിയിപ്പിനിടെ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയച്ചതെന്തിന് -ഉവൈസി

ഹൈദരാബാദ്: വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പിനിടെ ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയച്ചത് എന്തിനാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഇന്ത്യൻ പൗരൻമാർ ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യരുതെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

മോദി സർക്കാർ ഒരു മുന്നറിയിപ്പ് പുറത്തിറക്കി. ഇന്ത്യക്കാരോട് ഇസ്രായേലിലേക്ക് പോകരുതെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനിടെ ഇന്ത്യ എന്തിനാണ് പൗരൻമാരെ ഇസ്രായേലിലേക്ക് അയച്ചത്. ഇസ്രായേൽ സുരക്ഷിതമല്ലെങ്കിൽ എന്തിനാണ് ഇന്ത്യക്കാരെ മരണക്കെണിയിലേക്ക് തള്ളിവിട്ടത്. ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം മോദി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ഇസ്രായേൽ വംശഹത്യ നടത്തുകയാണ്. അതിനിടയിൽ പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ അവർ നോക്കില്ല. ഇന്ത്യൻ തൊഴിലാളികളുടെ കയറ്റുമതി എത്രയും പെട്ടെന്ന് നിർത്തണം. നിലവിൽ ഇസ്രായേലിൽ ഉള്ളവരെ വേഗത്തിൽ തിരിച്ചെത്തിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ഏകദേശം 6000ത്തോളം ഇന്ത്യക്കാരാണ് കൺസ്ട്രക്ഷൻ ഉൾപ്പടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്നതിനായി ഇസ്രായേലിലെത്തിയിട്ടുള്ളത്. ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിന് ശേഷമാണ് ഇന്ത്യൻ തൊഴിലാളികൾ കൂടുതലായി അവിടേക്ക് പോയത്.


Tags:    
News Summary - Owaisi questions PM Modi on sending Indians to Israel amid travel advisory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.