ചൈന അയച്ച 3600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ രാജ്യത്തെത്തി

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ രാജ്യത്തേക്ക് ചൈനയുടെ 3600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തി. ചൈനയിലെ ഹാങ്ഷൗ വിമാനത്താവളത്തില്‍നിന്നും ബോയിങ് 747-400 വിമാനത്തിലാണ് എത്തിച്ചത്.

100 ടണ്‍ ഭാരമുള്ള ലോഡാണ് എത്തിയത്. വരും ആഴ്ചകളിലും കൂടുതല്‍ ലോഡുകള്‍ എത്തുമെന്നാണ് വിവരം.

ഇന്ത്യയിലേക്ക് ലോകരാജ്യങ്ങള്‍ സഹായം അയക്കുന്നത് തുടരുകയാണ്. ഏപ്രില്‍ 27 മുതല്‍ മേയ് 15 വരെ 11,058 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 13,496 ഓക്‌സിജന്‍ സിലിണ്ടറുകളും 19 ഓക്‌സിജന്‍ ഉല്‍പാദന പ്ലാന്റുകളും 7365 വെന്റിലേറ്ററുകളുമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയത്.

Tags:    
News Summary - oxygen concentrators lands in Delhi from China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.