ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഓക്സിജൻ പ്രതിസന്ധി അവസാനിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിലെ എല്ലാവർക്കും വാക്സിൻ നൽകും. മന്ത്രിസഭ യോഗത്തിലാണ് കെജ്രിവാൾ ഇക്കാര്യങ്ങൾ അറിയിച്ചത്.
നിലവിൽ ഡൽഹിയിൽ ഓക്സിജൻ ക്ഷാമമില്ല. ആവശ്യത്തിന് ഓക്സിജൻ ബെഡുകൾ ഡൽഹിയിലുണ്ട്. മൂന്ന് മാസത്തിനകം യോഗ്യരായ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകും. പ്രതിദിനം രണ്ട് വാക്സിനേഷൻ കേന്ദ്രങ്ങളെങ്കിലും സന്ദർശിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ മാധ്യമ പ്രവർത്തകർക്ക് സ്ഥാപനങ്ങളിൽ തന്നെ വാക്സിൻ നൽകും. ഇതിെൻറ ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും കെജ്രിവാൾ അറിയിച്ചു.
ഡൽഹിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പ്രശ്നത്തിൽ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പ്രതിദിനം 700 മെട്രിക് ടൺ ഓക്സിജൻ ഡൽഹിക്ക് നൽകണമെന്ന് കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഡൽഹിയിലെ നിരവധി ആശുപത്രികളിൽ ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിച്ചത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.