ഭോപാൽ: മധ്യപ്രദേശിൽ ഓക്സിജൻ അപര്യാപ്തതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നാലു കോവിഡ് രോഗികൾ മരിച്ചു. ദേവാസ് ജില്ലയിലെ അമാൽട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് സംഭവം.
ഏഴുമണിക്കൂറോളം രോഗികൾ ഓക്സിജൻ ലഭിക്കാതെ വലഞ്ഞതായാണ് വിവരം. തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയെങ്കിലും നാലുപേരും മരിച്ചു. ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഓക്സിജൻ ലഭിക്കാതെയാണ് ഇവർ മരിച്ചതെന്ന ആരോപണം സർക്കാർ നിഷേധിച്ചു.
സംഭവം അന്വേഷിക്കുമെന്നും ആശുപത്രിയിലേക്ക് 400 സിലിണ്ടറുകൾ നൽകിയിരുന്നതായും ഇതിൽ 200 എണ്ണം ഉപയോഗിച്ചതായും ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എം.പി. ശർമ അറിയിച്ചു. നാലുപേരുടെയും മരണം ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.