ന്യൂഡൽഹി: ഐ.പി.ഒ അടിസ്ഥാനമാക്കിയുള്ള ട്രാവൽ ടെക് കമ്പനി ഒയോയും ജീവനക്കാരെ വെട്ടിക്കുറക്കുന്നു. ആകെ ജീവനക്കാരിൽ 10 ശതമാനം പേരെയാണ് വെട്ടിക്കുറക്കുന്നത്. കമ്പനിയുടെ രൂപഘടനയിൽ അടിസ്ഥാന പരമായ മാറ്റങ്ങൾ വരുത്തുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
ആകെയുള്ള 3700 ജീവനക്കാരിൽ 600പേർക്ക് ജോലി നഷ്ടമാകുമ്പോൾ, പുതുതായി 250 പേരെ എടുക്കുന്നുമുണ്ടെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, തൊഴിലാളികളെ വെട്ടിക്കുറക്കാനുള്ള തീരുമാനം നിരാശാജനകമാണെന്നാണ് ഒയോ സ്ഥാപകൻ റിതേഷ് അഗർവാൾ പറയുന്നത്. വിട്ടയക്കേണ്ടിവരുന്ന ഭൂരിഭാഗം ആളുകളും ലാഭകരമായി തൊഴിൽ ചെയ്യുന്നവരാണെന്ന് ഉറപ്പാക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.