ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിെൻറ അവസാന സമ്പൂർണ്ണ ബജറ്റിനെ വിമർശിച്ച് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം. ദാവോസിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം മോദി മറന്നെന്ന് അദ്ദേഹം പറഞ്ഞു. ദാവോസിൽ മോദി സൂചിപ്പിച്ച പദ്ധതികളൊന്നും ബജറ്റിൽ ഇടം കണ്ടിട്ടില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാറിെൻറ ബജറ്റ് സമ്പൂർണ്ണ പരാജയമാണ്. ധനകമ്മി കുറക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ധനകമ്മി കൂടുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള സുപ്രധാന നിർദേശങ്ങളൊന്നും ബജറ്റിൽ ഇടം നേടിയിട്ടില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.