സ്വാമി വിവേകാനന്ദന്‍റെയും ടാഗോറിന്‍റെയും മണ്ണ്​ വർഗീയതക്ക്​ ഇരയാകുമെന്ന്​ ഞാൻ വിശ്വസിക്കുന്നില്ല -പി.ചിദംബരം

ചെന്നൈ: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുമെന്ന ആത്മവിശ്വാസം പങ്കുവെച്ച്​ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്​ നേതാവുമായ പി.ചിദംബരം.

സ്വാമി വിവേകാനന്ദൻ, രാജ റാം മോഹൻ റോയ്​, ഈ​ശ്വർ ചന്ദ്ര വിദ്യാസാഗർ, രബീന്ദ്രനാഥ്​ ടാഗോർ, സുഭാഷ്​ ചന്ദ്ര ബോസ്​, സത്യജിത്​ ​റായ്​ അടക്കമുള്ളവരുടെ മണ്ണിൽ​ വർഗീയതയുടെ വൈറസുകൾക്ക്​ ഇരപിടിക്കാനാകുമെന്ന്​ ഞാൻ വിശ്വസിക്കുന്നില്ലെന്ന്​ പി.ചിദംബരം ട്വീറ്റ്​ ചെയ്​തു.

ബംഗാളിൽ വലിയ തോതിൽ സാമൂഹിക ധ്രുവീകരണം നടക്കുകയാണെന്നും​ ഇത്തരം വലിയ ദുരന്തം സംസ്ഥാനത്തിന്​ നൽകിയതിൽ വലിയ പങ്ക്​ വഹിച്ചത്​ ബി.ജെ.പിയാണെന്നും പി. ചിദംബരം നേരത്തേ ട്വീറ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബംഗാളിൽ വർഗീയത വിജയിക്കില്ലെന്ന്​ ചിദംബരം ആത്മവിശ്വാസം പ്രകടിപ്പിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.