കനയ്യക്കെതിരായ രാജ്യ​േ​ദ്രാഹകേസ്​: പ്രതിഷേധം ശക്തമാകുന്നു

ഡൽഹി: രാജ്യദ്രോഹകേസിൽ മുൻ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറും സി.പി.ഐ നേതാവുമായ കനയ്യകുമാറിനെതിരെ വിചാരണക്ക ്​ അനുമതി നൽകിയ ഡൽഹി സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.

രാജ്യ​േ​ദ്രാഹകേസിൽ ഡൽഹി സർക്കാർ അജ്ഞരാണെന് ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ പി. ചിദംബരം അഭിപ്രായപ്പെട്ടു. ഡൽഹി സർക്കാരിൻെറ നടപടിയെ ശക്തമായി തള്ളികളയുന്ന ുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

2016ലാണ്​ കനയ്യ കുമാറിനും മറ്റു ഒമ്പതുപേർക്കുമെതിരെ രാജ്യദ്രോഹകേസെടുത്തത്​. സർവകലാശാലയിൽ നടന്ന അഫ്​സൽ ഗുരു അനുസ്​മരണത്തിൽ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കേസ്​. ഇവരെ വിചാരണ ചെയ്യാനുള്ള അനുമതി ഡൽഹി സർക്കാർ വൈകിപ്പിച്ചതിനെ തുടർന്ന്​ കേസിൻെറ നടപടി ക്രമങ്ങൾ നിലച്ചിരിക്കുകയായിരുന്നു.

അതേസമയം വിചാരണക്ക്​ അനുമതി നൽകിയ ഡൽഹി സർക്കാർ നടപടി സ്വാഗതാർഹമെന്ന്​ ബി.ജെ.പി പ്രതികരിച്ചു.

Tags:    
News Summary - P Chidambaram against Kanhaiya kumar prosecutions- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.