ന്യൂഡൽഹി: വിശപ്പും ദാരിദ്ര്യവുമായി നാട്ടിലേക്ക് നടക്കുന്ന അന്തർസംസ്ഥാന തൊഴിലാളിക്കു മുന്നിൽ ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജ് ഒന്നുമല്ലെന്ന് മുൻധനമന്ത്രി പി. ചിദംബരം. കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഒരു വാക്കുപോലുമില്ല. ഇതു ക്രൂരമായ സമീപനമാണ് -അദ്ദേഹം പറഞ്ഞു.
ചെറുകിട സംരംഭങ്ങൾക്ക് കിട്ടിയ ചില പരിഗണനകൾ ഒഴിച്ചാൽ ധനമന്ത്രി നിർമല സീതാരാമെൻറ പ്രഖ്യാപനങ്ങൾ നിരാശജനകം. 20 ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ധനമന്ത്രി 3.6 ലക്ഷം കോടിയുടെ പദ്ധതി വെളിപ്പെടുത്തി. ബാക്കി 16.4 ലക്ഷം കോടി എവിടെ? സർക്കാർ കൂടുതൽ വായ്പ എടുക്കണം, കൂടുതൽ ചെലവാക്കണം, കൂടുതൽ കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണം. എന്നാൽ, അതിനു കേന്ദ്രം തയാറല്ല.
സ്വന്തം അജ്ഞതയുടെയും ഭയപ്പാടിെൻറയും തടവുകാരാണ് ഈ സർക്കാറെന്ന് ചിദംബരം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.