കനിമൊഴിക്കുണ്ടായത്​ അസാധാരണമായ അനുഭവമല്ല; പിന്തുണയുമായി ചിദംബരം

ന്യൂഡല്‍ഹി: ഹിന്ദി ഭാഷ അറിയാത്തതി​െൻറ പേരിൽ ഇന്ത്യക്കാരിയല്ലേ എന്ന ചോദ്യം നേരിട്ട സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചഡി.എം.കെ എം.പി കനിമൊഴിക്ക് പിന്തുണയുമായി കോൺഗ്രസ്​ നേതാവ്​ പി. ചിദംബരം.

കനിമൊഴിക്ക് നേരിടേണ്ടി വന്നത് അസാധാരണമായ ഒരനുഭവം അല്ലെന്നും പലഘട്ടങ്ങളിൽ താനും ഇതേ അനുഭവം നേരിട്ടിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.

'ചെന്നൈ വിമാനത്താവളത്തില്‍ ഡി.എം.കെ എം.പി കനിമൊഴിക്ക് നേരിടേണ്ടി വന്ന അസുഖകരമായ അനുഭവം അസാധാരണമല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും സാധാരണക്കാരില്‍ നിന്നും എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. മുഖാമുഖം സംസാരിക്കേണ്ടി വന്നപ്പോഴും ഫോണ്‍ സംഭാഷണങ്ങളിലും പലരും ഹിന്ദിയില്‍ സംസാരിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്' -ചിദംബരം ട്വീറ്റ്​ ചെയ്​തു.

ഹിന്ദിയും ഇംഗ്ലീഷും ഇന്ത്യയുടെ ഒൗദ്യോഗിക ഭാഷകളാകാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെങ്കിൽ, എല്ലാ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും ഹിന്ദിയിലും ഇംഗ്ലീഷിലും നിപുണരായിരിക്കണമെന്ന നിർബന്ധവ​​ും സർക്കാറിനുണ്ടാകണമെന്ന​ും ചിദംബരം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാർ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്ന ഇതര ഭാഷക്കാർ ഹിന്ദി സംസാരിക്കാൻ പഠിക്കണമെന്ന നിർദേശമുണ്ട്​. സംസാരിക്കുന്നതുമായ ഹിന്ദി പഠിക്കുന്നു. എന്നാൽ കേന്ദ്ര സർക്കാർ തസ്തികകളിലുള്ള ഹിന്ദി സംസാരിക്കുന്നവർക്ക് ഇംഗ്ലീഷ്​ സംസാരിക്കാനും പ്രയോഗിക്കാനും കഴിയാത്തത്​ എന്തുകൊണ്ടാണെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. 

ചെന്നൈ വിമാനത്താവളത്തിൽ എത്തിയ കനിമൊഴി ഹിന്ദി അറിയാത്തതിനാല്‍ തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് ഒരു സി.ഐ.എസ്​.എഫ്​​ ഉദ്യോഗസ്ഥ 'നിങ്ങൾ ഇന്ത്യാക്കാരി ആണോ' എന്ന്​ തിരിച്ചുചോദിച്ച സംഭവം അവർ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. 'ഹിന്ദി അറിയുന്നത് ഇന്ത്യക്കാരനാകുന്നതിന് തുല്യമാകുന്നത് എപ്പോള്‍ മുതലാണെന്നത് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- എന്ന വാചകത്തോടെയാണ്​​ കനിമൊഴി സംഭവം ട്വിറ്ററിലൂടെ പുറത്തുവിട്ടത്​. ഇത്​ വൻവിവാദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.