പെട്രോളും ഡീസലും ഉടൻ ജി.എസ്​.ടിക്ക്​ കീഴിലാക്കണം –ചിദംബരം

ന്യൂ​ഡ​ൽ​ഹി: കു​തി​ച്ചു​യ​രു​ന്ന ​ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ട്​ ചോ​ദ്യം ചെ​യ്​​ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പി. ​ചി​ദം​ബ​ര​വും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളും.

ഇ​ന്ധ​ന വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡ്​ എ​ത്തി​യി​ട്ടും ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്താ​ത്ത പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ മു​ൻ ധ​ന​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യി​രു​ന്ന യ​ശ്വ​ന്ത്​ സി​ൻ​ഹ​യും രം​ഗ​ത്തു​വ​ന്നു. പെ​ട്രോ​ളും ഡീ​സ​ലും എ​ത്ര​യും വേ​ഗം ജി.​എ​സ്.​ടി​ക്ക്​ കീ​ഴി​ലാ​ക്ക​ണ​മെ​ന്ന്​ പി. ​ചി​ദം​ബ​രം ആ​വ​ശ്യ​പ്പെ​ട്ടു. വി​ല വ​ർ​ധ​ന​ക്കു​ പി​ന്നി​ൽ സം​സ്​​ഥാ​ന​ങ്ങ​ൾ ഇൗ​ടാ​ക്കു​ന്ന അ​ധി​ക നി​കു​തി​യാ​ണെ​ന്ന സ​ർ​ക്കാ​റി​​​​െൻറ വാ​ദം ചി​ദം​ബ​രം ത​ള്ളി. 19 സം​സ്​​ഥാ​ന​ങ്ങ​ൾ ഭ​രി​ക്കു​ന്ന​ത്​ എ​ൻ.​ഡി.​എ​യാ​ണ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ​പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ജി.​എ​സ്.​ടി​ക്ക്​ കീ​ഴി​ലാ​ക്കു​ന്ന​ത്​ കേ​ന്ദ്ര​വും സം​സ്​​ഥാ​ന​ങ്ങ​ളും യോ​ജി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ വ്യ​ക്​​ത​മാ​ക്കി.

ഇ​ന്ധ​ന വി​ല ദി​വ​സ​വും കു​തി​ച്ചു​യ​രു​ക​യാ​ണ്. എ​ന്നി​ട്ടും പ്ര​തി​പ​ക്ഷം എ​ന്താ​ണ്​ പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്നും തെ​രു​വി​ൽ വി​ഷ​യം ഉ​യ​ർ​ത്താ​​ത്ത​െ​ത​ന്നും യ​ശ്വ​ന്ത്​ സി​ൻ​ഹ ചോ​ദി​ച്ചു.
പ്ര​തി​പ​ക്ഷം എ​ന്തു​കൊ​ണ്ടാ​ണ്​ പ്ര​തി​ക​രി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന​ത്. ആ​​രാ​ണ്​ സ​ർ​ക്കാ​റി​​​​െൻറ അ​പ​ക​ട​ക​ര​മാ​യ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യെ​ന്നും അ​േ​ദ്ദ​ഹം ചോ​ദി​ച്ചു. ഇ​ന്ത്യ​ൻ സ​മ്പ​ദ്​ വ്യ​വ​സ്​​ഥ ഇ​തു​പോ​ലെ കു​ത്ത​ഴി​ഞ്ഞ അ​വ​സ്​​ഥ​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ പ്ര​തി​ക​രി​ച്ചു.

പെ​ട്രോ​ളി​​​​​െൻറ​യും ഡീ​സ​ലി​േ​ൻ​റ​യും വി​ല റെ​ക്കോ​ഡ്​ ഉ​യ​ര​ത്തി​ലാ​യി. രൂ​പ​യു​ടെ മൂ​ല്യ​വും കു​ത്ത​നെ ഇ​ടി​ഞ്ഞു.കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന്​ അ​റി​യാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ​യാ​ണ്​ വി​ല​ക്ക​യ​റ്റം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​രെ തി​രി​ഞ്ഞ​ു​നോ​ക്കാ​ൻ​പോ​ലും സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും കെ​ജ്​​രി​വാ​ൾ കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - P Chidambaram on petrol disel price hike-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.