പെട്രോളും ഡീസലും ഉടൻ ജി.എസ്.ടിക്ക് കീഴിലാക്കണം –ചിദംബരം
text_fieldsന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധന വിലക്കയറ്റത്തിൽ ഒന്നും ചെയ്യാത്ത സർക്കാർ നിലപാട് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പി. ചിദംബരവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും.
ഇന്ധന വില സർവകാല റെക്കോഡ് എത്തിയിട്ടും ശക്തമായ പ്രതിഷേധം ഉയർത്താത്ത പ്രതിപക്ഷത്തിനെതിരെ മുൻ ധനമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിൻഹയും രംഗത്തുവന്നു. പെട്രോളും ഡീസലും എത്രയും വേഗം ജി.എസ്.ടിക്ക് കീഴിലാക്കണമെന്ന് പി. ചിദംബരം ആവശ്യപ്പെട്ടു. വില വർധനക്കു പിന്നിൽ സംസ്ഥാനങ്ങൾ ഇൗടാക്കുന്ന അധിക നികുതിയാണെന്ന സർക്കാറിെൻറ വാദം ചിദംബരം തള്ളി. 19 സംസ്ഥാനങ്ങൾ ഭരിക്കുന്നത് എൻ.ഡി.എയാണ്. ഇൗ സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വില ജി.എസ്.ടിക്ക് കീഴിലാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
ഇന്ധന വില ദിവസവും കുതിച്ചുയരുകയാണ്. എന്നിട്ടും പ്രതിപക്ഷം എന്താണ് പ്രതികരിക്കാത്തതെന്നും തെരുവിൽ വിഷയം ഉയർത്താത്തെതന്നും യശ്വന്ത് സിൻഹ ചോദിച്ചു.
പ്രതിപക്ഷം എന്തുകൊണ്ടാണ് പ്രതികരിക്കാൻ കാത്തിരിക്കുന്നത്. ആരാണ് സർക്കാറിെൻറ അപകടകരമായ സാമ്പത്തിക നയങ്ങൾക്കെതിരെ പ്രതികരിക്കുകയെന്നും അേദ്ദഹം ചോദിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇതുപോലെ കുത്തഴിഞ്ഞ അവസ്ഥയുണ്ടായിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.
പെട്രോളിെൻറയും ഡീസലിേൻറയും വില റെക്കോഡ് ഉയരത്തിലായി. രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു.കേന്ദ്ര സർക്കാർ എന്തുചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണ്. സാധാരണക്കാരായ ജനങ്ങളെയാണ് വിലക്കയറ്റം ബാധിച്ചിരിക്കുന്നത്. അവരെ തിരിഞ്ഞുനോക്കാൻപോലും സർക്കാർ തയാറാകുന്നില്ലെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.