ന്യൂഡൽഹി: രാജ്യത്തെ സമ്പദ്വ്യവസ്ഥ ശക്തമെങ്കിൽ ബാങ്കുകളിൽ മൂലധനസമാഹരണം നടത്തുന്നതെന്തിനെന്ന് മുൻ ധനമന്ത്രി പി.ചിദംബരം. ബാങ്കുകളിൽ മൂലധനസമാഹരണത്തിനായി പ്രഖ്യാപിച്ച ഭാരത്മാല പദ്ധതിക്കെതിരെയാണ് ചിദംബരം രംഗത്തെത്തിയിരിക്കുന്നത്. നോട്ട് പിൻവലിക്കലും ജി.എസ്.ടിയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ചിദംബരം പറഞ്ഞു.
2004-2009 കാലയളവിൽ 8.5 ശതമാനം വളർച്ച ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലുണ്ടായിരുന്നു. എന്നാൽ 2014ന് ശേഷം അത് വൻതോതിൽ കുറയുകയായിരുന്നു. നോട്ട് പിൻവലിക്കലാണ് സമ്പദ്വ്യവസ്ഥയുടെ തകർച്ചക്ക് കാരണം. നോട്ട് പിൻവലിക്കലിെൻറ ഒരു ലക്ഷ്യവും സർക്കാറിന് നേടാൻ സാധിച്ചിട്ടില്ല. തീരുമാനത്തിന് ശേഷം കള്ളപ്പണമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കൊതുകുണ്ടെന്ന് കരുതി വീട് തന്നെ കത്തിക്കുന്നതിന് തുല്യമാണ് സർക്കാറിെൻറ ഇപ്പോഴത്തെ നടപടികളെന്ന് ചിദംബരം പരിഹസിച്ചു.
നോട്ട് നിരോധനത്തിെൻറ തകർച്ചയിൽ നിന്ന് സമ്പദ്വ്യവസ്ഥ കരകയറുന്നതിന് മുമ്പ് രാജ്യത്ത് ജി.എസ്.ടി നടപ്പിലാക്കി. വിവിധ സ്ലാബുകളുള്ള ഇൗ നികുതിയെ ജി.എസ്.ടിയെന്ന് വിളിക്കാൻ സാധിക്കില്ലെന്നും മറ്റെന്തെങ്കിലും പേരിട്ട് വിളിക്കണമെന്നും ചിദംബരംപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.