സമ്പദ്​വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്യുന്നത്​ തുറന്നു കാണിക്കണം -ചിദംബരത്തിൻെറ ട്വീറ്റ്​

ന്യൂഡൽഹി: പാർലമ​​​െൻറ്​ സമ്മേളനം ഇന്ന്​ തുടങ്ങുമ്പോൾ കേന്ദ്ര സർക്കാർ സമ്പദ്​ വ്യവസ്ഥയെ തെറ്റായി കൈകാര്യം ച െയ്യുന്നതിനെ കോൺഗ്രസിൻെറ നേതൃത്വത്തിൽ തുറന്നു കാണിക്കണമെന്ന് തിഹാർ ജയിലിൽ കഴിയുന്ന മുൻ ധനകാര്യ മന്ത്രി​ പി. ചിദംബരത്തിൻെറ ആഹ്വാനം. സമ്പദ്​ വ്യവസ്ഥയിൽ മെച്ചപ്പെട്ട ഒരു മേഖല പോലുമില്ലേ എന്നും ചിദംബരം ട്വീറ്റ്​ ചെയ്​ത ു. ചിദംബരത്തിൻെറ നിർദേശമനുസരിച്ച്​ അദ്ദേഹത്തിൻെറ കുടുംബമാണ്​ ട്വീറ്റിട്ടത്​.

‘സർക്കാർ കരുതുന്നത്​ അവർ എ ല്ലാ അറിവുകളും തികഞ്ഞവരാണെന്നാണ്​. അതിനാൽ തന്നെ ന്യായമായ വിമർശനങ്ങളേയും സത്യസന്ധമായ നിർദേശങ്ങളേയും സർക്കാർ അവഗണിക്കുകയാണ്​’ ട്വീറ്റിൽ ആരോപിക്കുന്നു.

ഐ.എൻ.എക്​സ്​ മീഡിയ അഴിമതി കേസിൽ ഉൾപ്പെട്ട്​ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​ ചിദംബരം. അദ്ദേഹത്തി​​​​​െൻറ ജുഡീഷ്യൽ കസ്​റ്റഡി നവംബർ 27 വരെ നീട്ടിയിരിക്കുകയാണ്​. കഴിഞ്ഞ ആഗസ്​റ്റ്​ 21നാണ്​ ചിദംബരത്തെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തത്​.

Tags:    
News Summary - P Chidambaram's Message To Congress Ahead Of Parliament Session -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.