ന്യൂഡൽഹി: അടുത്ത വർഷത്തേക്കുള്ള പദ്മ അവാർഡുകൾക്ക് നാമനിർദേശം ലഭിച്ചത് കാൽ ല ക്ഷത്തിലേറെ. സെപ്തംബർ 15 ആണ് നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി. ഇതിനകം 25,317 പേരുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ 23,865 പേരുടെയും നാമനിർദേശങ്ങൾ പൂർത്തിയായി.
പദ്മ അവാർഡ് പോർട്ടലിലൂടെ ഓൺലൈനിൽ മാത്രമാണ് നാമനിർദേശം സ്വീകരിക്കുന്നത്. മതമോ ജാതിയോ തൊഴിലോ പദവിയോ ലിംഗമോ പരിഗണിക്കാതെയാണ് പദ്മ അവാർഡുകൾ നൽകുന്നത്. ഡോക്ടർമാരും ശാസ്ത്രജ്ഞൻമാരുമൊഴികെ, സർക്കാർ ജീവനക്കാർക്ക് അവാർഡിന് അപേക്ഷിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.