പത്​മ പുരസ്​കാരം: പേരുകൾ ഇനി ജനങ്ങൾക്ക്​ നിർദേശിക്കാം– മോദി

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത പുരസ്​കാരങ്ങളിലൊന്നായ പത്​മ പുരസ്​കാരങ്ങൾക്ക്​ പരിഗണിക്കപ്പെ​ടേണ്ടവരുടെ പേരുകൾ ഇനി പൊതുജനത്തിന്​ നിർദേശിക്കാമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിമാരാണ്​   പത്​മ പുരസ്​കാരത്തിന്​ പരിഗണിക്കേണ്ടവരുടെ പേരുകൾ നിർദേശിക്കാറുള്ളത്​​. ഇൗ രീതിയിൽ  മാറ്റം വരുത്തുകയാണ്​. ഇനി ആർക്കും വേണമെങ്കിലും പത്​മപുരസ്​കാരങ്ങൾക്കായി ​ നാമനിർദ്ദേശം സമർപ്പിക്കാമെന്ന്​ മോദി പറഞ്ഞു. നീതി ആയോഗി​​െൻറ യോഗത്തിൽ സംസാരിക്കു​േമ്പാഴാണ്​ ​പ്രധാനമന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​.

www.padmaawards.gov.in എന്ന വെബ്​സൈറ്റിലൂടെ ഒാൺലൈനായാണ്​ പത്​മ പുരസ്​കാരങ്ങൾക്ക്​ പരിഗണിക്കപ്പെടേണ്ടവരുടെ പേരുകൾ നിർദേശിക്കേണ്ടത്​. വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്​തതിന്​ ശേഷം ഏതൊരാൾക്കും പത്​മ പുരസ്​കാരത്തിനുള്ള പേരുകൾ നിർദേശിക്കാം.

Tags:    
News Summary - Padma Awards 2018: Here’s how you can nominate-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.