ആണവ ഗവേഷകൻ ഡോ. ശേഖർ ബസു കോവിഡ്​ ബാധിച്ച്​ മരിച്ചു

ന്യൂഡൽഹി: ആണവ ഗവേഷകനും മുൻ ആറ്റോമിക്​ എനർജി കമീഷൻ ചെയർമാനുമായ ഡോ. ശേഖർ ബസു കോവിഡ്​ ബാധിച്ച്​ മരിച്ചു. 68 വയസായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വ്യാഴാഴ്​ച വെളുപ്പിന്​ 4.50ഓടെയായിരുന്നു മരണം. 2014ൽ ഇദ്ദേഹത്തിനെ രാജ്യം പത്​മശ്രീ നൽകി ആദരിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിന്​ ഉണ്ടായിരുന്നതായി പി.​ടി.ഐ റി​േപ്പാർട്ട്​ ചെയ്​തു.

രാജ്യത്തി​െൻറ നിരവധി ആണവ ഗവേഷണ പദ്ധതികൾക്ക്​ ഇദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്​. ഇന്ത്യയുടെ ആദ്യ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയായ ഐ.എൻ.എസ്​ അരിഹന്തി​െൻറ പ്രവർത്തനങ്ങൾക്കും ഇദ്ദേഹം മുൻകൈയെടുത്തിരുന്നു. 

Tags:    
News Summary - Padma Shri nuclear scientist Sekhar Basu dies of covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.