ന്യൂഡൽഹി: സുരക്ഷാ ചെലവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് ചെലവായ 11.7 കോടി രൂപ തൽക്കാലം നൽകാനാകില്ലെന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിെൻറ താൽക്കാലിക ഭരണനിർവഹണ കമ്മിറ്റി സുപ്രീംകോടതിയെ അറിയിച്ചു.
കോവിഡ് പ്രതിസന്ധിയിലും ലോക്ഡൗണിലും ക്ഷേത്രത്തിെൻറ വരുമാനത്തിൽ വൻ കുറവുണ്ടായി.
തൽക്കാലം പണം തിരികെ നൽകാനാകില്ലെന്നും അധികസമയം അനുവദിക്കണമെന്നും കമ്മിറ്റി അറിയിച്ചു. ക്ഷേത്ര ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിെൻറ അവകാശം കഴിഞ്ഞ വർഷം ജൂലൈ 13ന് ശരിവെച്ച സുപ്രീംകോടതി നിലവറകൾ കണ്ടെത്തിയശേഷം ക്ഷേത്രത്തിനേർപ്പെടുത്തിയ അധിക സുരക്ഷക്ക് സർക്കാറിന് ചെലവായ തുക നൽകണമെന്നും വ്യക്തമാക്കിയിരുന്നു.
ഇതുസംബന്ധിച്ച് തിരുവനന്തപുരം ജില്ലാ ജഡ്ജി സമർപ്പിച്ച റിപ്പോർട്ടിന്മേലുള്ള വാദത്തിലാണ് പണം തിരികെ നൽകാൻ തൽക്കാലം കഴിയില്ലെന്ന് അറിയിച്ചത്. സംസ്ഥാന സർക്കാറും ഭരണസമിതിയും ചർച്ചചെയ്ത് പ്രശ്നത്തിൽ പരിഹാരം കണ്ടെത്താൻ കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.