ന്യൂഡൽഹി: പ്രത്യേക ഓഡിറ്റിങ്ങിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചു. ക്ഷേത്രത്തിലും ക്ഷേത്ര സ്വത്തുക്കളിലും മാത്രം ഓഡിറ്റ് നടത്താനാണ് കോടതി നിർദേശിച്ചിരുന്നത്.
എന്നാൽ, ഇതിനുവിരുദ്ധമായി ട്രസ്റ്റിലും കഴിഞ്ഞ 25 വർഷത്തെ പ്രത്യേക ഓഡിറ്റ് നടത്താനാണ് ഭരണസമിതിയുടെയും ഉപദേശകസമിതിയുടെയും തീരുമാനമെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി. ഇങ്ങനെ ഓഡിറ്റിങ് നടത്താൻ ഭരണസമിതിക്കും ഉപദേശകസമിതിക്കും അധികാരമില്ല. ട്രസ്റ്റ് ഭരണസമിതിയുടെ കീഴിലല്ല. ക്ഷേത്രത്തിൽനിന്ന് ഭിന്നമായി ട്രസ്റ്റിന് സ്വതന്ത്ര സ്വഭാവമാണുള്ളത്. ക്ഷേത്രഭരണത്തിലോ വസ്തുവകകളിലോ ട്രസ്റ്റിന് പങ്കില്ലെന്നും ഹരജിയിൽ ബോധിപ്പിച്ചു.
ഓഡിറ്റിനായി ചാർട്ടേഡ് അക്കൗണ്ടൻറിനെ നിയോഗിെച്ചന്നും ട്രസ്റ്റ് പരാതിപ്പെട്ടു. ഹരജി ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.