ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ കക്ഷി ഭരണത്തിൽ അതൃപ്തി തുടരുന്നുവെന്ന സൂചനകളുമായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഒാരോ ദിനവും വലിയ വേദനയോടെയാണ് തള്ളി നീക്കുന്നത്. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പരിഗണന നൽകുന്നതിനാൽ വേദനയുടെ കാര്യങ്ങൾ പുറത്ത് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണം. സർക്കാർ സുരക്ഷിതമാണെന്ന ആത്മവിശ്വാസം ഉദ്യോഗസ്ഥർക്ക് നൽകേണ്ടതുണ്ട്. ഇതിനായി പ്രശ്നങ്ങളെ കുറിച്ച് മൗനം തുടരുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.