representational image

പാക്​ ഭീകരവിരുദ്ധ സേനയിലെ ഇൻസ്​പെക്​ടർ അജ്ഞാത​െൻറ വെടിയേറ്റ്​ മരിച്ചു

പെഷവാർ(പാകിസ്​താൻ): പാക്​ ഭീകര വിരുദ്ധ സേനയിലെ ഇൻസ്​പെക്​ടർ അജ്ഞാത​െൻറ വെടിയേറ്റ്​ മരിച്ചു. മറ്റൊരു സേനാംഗത്തിന്​ പരിക്കേറ്റു. പാകിസ്​താനിലെ ഖൈബർ പക്​തൂൻഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിൽ വെച്ചായിരുന്നു സംഭവം.

ചൈനീസ്​ വാർത്താ ഏജൻസിയായ ഷിൻഹ്വയാണ്​ സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​.

ശനിയാഴ്​ച തോക്കേന്തിയ അക്രമി പെഷവാർ സെൻട്രൽ ​ജയിലിന്​ പുറത്ത്​ വെച്ച്​ ഭീകര വിരുദ്ധ സേനാംഗങ്ങൾക്കു നേരെ (കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെൻറ്​-സി.ടി.ഡി) നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ മറ്റൊരു സേനാംഗത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാകിസ്​താൻ സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വ്യക്തിയോ സംഘടനയോ ഇതുവരെ ആക്രമണത്തി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Tags:    
News Summary - Pak anti-terrorism official shot dead by gunman in Peshawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.