ജമ്മു: കശ്മീർ അതിർത്തിയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ അതിർത്തിരക്ഷാ സേനയിലെ സൈനികന് വെടിയേറ്റു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ജമ്മുവിലെ ആർണിയ മേഖലയിൽ നടന്ന പാക് വെടിവെപ്പിനെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ഇരുസൈന്യങ്ങളും തമ്മിൽ മോർട്ടാർ ഷെൽ ആക്രമണവും നടന്നു. വെടിയേറ്റ സൈനികന് നിസ്സാര പരിക്കാണുള്ളതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം പാക് സൈന്യത്തിെൻറ വെടിയേറ്റ് ജമ്മു^ കശ്മീർ നിയന്ത്രണ രേഖക്ക് സമീപം ഒരു യുവതി മരിക്കുകയും ഭർത്താവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ രണ്ട് പാക് സൈനികർക്ക് പരിക്കേറ്റിരുന്നു. ജനവാസ പ്രദേശങ്ങളിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിനെ തുടർന്ന് രജൗരി ജില്ലയിലെ നൗഷേറ താലൂക്കിലെ സ്കൂളുകൾ അടച്ചിടുകയും പ്രദേശത്തെ 1200ഒാളം വരുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.