ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പാകിസ്താൻ മന്ത്രി ശൈഖ് റഷീദിെൻറ ആണവ യുദ്ധ ഭീഷണി. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് പാക് മന്ത്രിയുടെ പ്രതികരണം. ഇന്ത്യയെ നേരിടാൻ പാകിസ്താൻ ആണവ ആയുധങ്ങൾ വികസിപ്പിക്കുന്നുണ്ട്. യുദ്ധമുഖത്ത് പാക് സൈന്യത്തെക്കാളും ഇന്ത്യൻ സൈന്യത്തിന് മേൽൈക ഉണ്ടെങ്കിലും പാകിസ്താെൻറ പക്കൽ ചെറുതും കൃത്യതയാർന്നതുമായ ആറ്റം ബോബുകളുണ്ട്. ഇവക്ക് അസം വരെയുള്ള ഇന്ത്യൻ മേഖലയെ ലക്ഷ്യം വെക്കാനാകും.
നേരത്തെയും ഇന്ത്യക്കെതിരെ ശൈഖ് റഷീദ് യുദ്ധഭീഷണി മുഴക്കിയിരുന്നു. 2019 സെപ്റ്റംബറിൽ പാകിസ്താെൻറ പക്കൽ 125-250 ഗ്രാം തൂക്കം വരുന്ന ആണവ ആയുധങ്ങൾ ഉെണ്ടന്നും ഒരു പ്രദേശം മുഴുവൻ ഇവക്ക് ഇല്ലാതാക്കാൻ സാധിക്കുമെന്നും ശൈഖ് റഷീദ് പറഞ്ഞിരുന്നു.
Sheikh Rasheed and his discoveries. This time he's found a scientist who made a precision kafir bomb for India. pic.twitter.com/uozTBHPLM2
— Naila Inayat नायला इनायत (@nailainayat) August 20, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.