ശ്രീനഗർ: കശ്മീരിലെ തർക്കമേഖലയിൽ ഇന്ത്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 11 ഗ്രാമീണർ കൊല്ലപ്പെട്ടതായി പാകിസ്താൻ. ബസിൽ സഞ്ചരിക്കുകയായിരുന്ന ഒമ്പത് സാധാരണക്കാരും ഇതിൽ ഉൾപ്പെടും.
ബുധനാഴ്ച നീലംവാലിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിനുനേരെ ഷെൽ പതിച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്ന് പാക് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥൻ വസീംഖാൻ പറഞ്ഞു. പാക് അധീന കശ്മീരിലെ നക്യാൽ മേഖലയിൽ വീടിന് നേരെയുണ്ടായ മോർട്ടാർ ഷെൽ ആക്രമണത്തിലാണ് മറ്റ് രണ്ടുപേർ മരിച്ചത്.
പാകിസ്താെൻറ തുടർച്ചയായ വെടിനിർത്തൽ ലംഘനത്തിന് ശക്തമായ മറുപടി കൊടുക്കുമെന്ന് ഇന്ത്യൻ ആർമി വക്താവ് കുൽ നിതിൻ ജോഷി അറിയിച്ചതിന് പിന്നാലെയാണ് പാകിസ്താൻ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ നിയന്ത്രണ രേഖക്ക് സമീപം മാച്ചില്‍ സെക്ടറില്‍ പാക് സൈനികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒരു ജവാെൻറ തല അറുത്ത നിലയിലായിരുന്നു. അതേസമയം ഇന്ത്യൻ സൈനികെൻറ തലയറുത്തിട്ടില്ലെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സകരിയ ട്വിറ്ററിലൂടെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.