​ൈവറലായ പാകിസ്​താനി റിപ്പോർട്ടർ ചാന്ദ്​ നവാബ്​ തിരിച്ചെത്തി; ചിരിപടർത്തി പുതിയ വീഡിയോ

ന്യൂഡൽഹി: യൂട്യൂബിൽ ​ൈവറലായ പാകിസ്​താനി ന്യൂസ്​ റിപ്പോർട്ടർ ചാന്ദ്​ നവാബ്​ വർഷങ്ങൾക്ക്​ ശേഷം തിരിച്ചെത്തി. ഇത്തവണ മറ്റൊരു രസകരമായ വീഡിയോ ആണ്​ ചാന്ദ്​ നവാബി​​​​െൻറതായി പുറത്തുവന്നിരിക്കുന്നത്​. കറാച്ചിയിലെ ഒരു പാൻ വിൽക്കുന്ന കടയെ കുറിച്ചുള്ള വാർത്തയാണ്​ നവാബ്​ അവതരിപ്പിക്കുന്നത്​. 

ഇത്തവണയും നവാബ്​ ത​​​​െൻറ സ്വതസിദ്ധമായ ശൈലിയിൽ തന്നെയാണ്​ ന്യൂസ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. നവാബ്​ ശരിയായി പറയു​േമ്പാൾ കൂടെയുള്ളവർ തെറ്റിക്കും. എന്നാൽ നവാബ്​ തെറ്റിക്കു​േമ്പാൾ മറ്റുള്ളവർ ശരിയായി പ്രവർത്തിക്കും. എന്തായാലും സംഗതി സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്​.

ചാന്ദ്​ നവാബ്​ വൈറലായ സംഭവം

ഒരു ട്രെയിൻ കടന്നുപോകുന്നത്​ പശ്ചാത്തലമാക്കി ന്യൂസ്​ റിപ്പോർട്ട്​ ചെയ്യാൻ ചാന്ദ്​ നവാബ്​  ശ്രമിക്കുന്ന വീഡിയോ ആയിരുന്നു അദ്ദേഹത്തെ ലോക പ്രശസ്​​തനാക്കിയത്​.​ ട്രെയിൻ പോകുന്നതിന്​ മുമ്പ് നവാബിന്​​ കാര്യം​ പറഞ്ഞ്​ തീർക്കണമായിരുന്നു. എന്നാൽ പറയാൻ ആരംഭിക്കു​േമ്പാൾ ഇടയിലൂടെ ആൾക്കാർ കടന്ന്​ പോവുകയും ശ്രമങ്ങൾ നിരന്തരം പരാജയപ്പെടുകയുമായിരുന്നു. ആ വീഡിയോ ആണ്​ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്​.

Full View
Tags:    
News Summary - Pak reporter Chand Nawab's comeback-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.