ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടി പ്രവര്‍ത്തിച്ച മിലിട്ടറി ഇൻറലിജന്‍സും രാജസ്ഥാന് പൊലീസും ചേര്‍ന്ന് പിടികൂടി. സേനയുടെ ആയുധ ഡിപ്പോയിലെ ജീവനക്കാരന് വികാസ് കുമാര്‍ (29), മഹാജന്‍സ് ഫീല്‍ഡ് ഫയറിങ് റേഞ്ചിലെ ചിമന് ലാല്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
2019 ആഗസ്റ്റിലാണ് വികാസ് കുമാര്‍ പാകിസ്താന് വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. പാകിസ്താൻ രഹസ്യാന്വേഷണ ഏജന്‍സിയുടെ വനിത ഉദ്യോഗസ്ഥ വികാസ് കുമാറുമായി ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ചെന്നും ഇന്ത്യക്കാരിയായ സ്ത്രീയായി തെറ്റിദ്ധരിപ്പിച്ചാണ് വിവരങ്ങൾ ചോർത്തിയതെന്നും അധികൃതര്‍ പറഞ്ഞു. മുന്‍ സൈനികെൻറ മകനായ കുമാർ തിങ്കളാഴ്ചയാണ് അറസ്റ്റിലായത്.
ആയുധങ്ങളുടെ ചിത്രങ്ങള്‍, ഓര്‍ഡറുകള്‍, വരവും പോക്കും എന്നിവയെല്ലാം കുമാര്‍ പാകിസ്താന് കൈമാറിയതായാണ് അറിയുന്നത്. വിവരച്ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് മിലിട്ടറി ഇൻറലിജന്‍സ് വിഭാഗം ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡിന് അന്വേഷണം കൈമാറി. തുടർന്ന് ഇരുകൂട്ടരും ചേര്‍ന്ന് ‘ഡെസര്‍ട്ട് ചെയ്സ്’ എന്ന് പേരിട്ട ഓപറേഷനിലൂടെയാണ് ഇവരെ വലയിലാക്കിയത്.
കരാര്‍ ജോലിക്കാരനായ ചിമന്ലാലില്നിന്നും വിവരം ചോർത്തി. ലോക്ഡൗണ്‍ വന്നതോടെ ചാരവൃത്തി നിര്‍ത്തിവെച്ചു. തുടര്‍ന്ന് ഏജന്‍സികള്‍ രാജസ്ഥാന് പൊലീസിനെ വിവരമറിയിച്ച് സംയുക്ത അന്വേഷണ സംഘമുണ്ടാക്കി വിവരങ്ങള്‍ പങ്കുവെച്ച ശേഷമായിരുന്നു അറസ്റ്റിലേക്ക് കടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ആണ് അനോഷ്ക ചോപ്ര എന്ന വ്യാജ പേരിലുള്ള പാക് രഹസ്യാന്വേഷണ ഏജൻറിെൻറ ഫേസ്ബുക്ക് സൗഹൃദ അഭ്യർഥന ലഭിച്ചതെന്ന് കുമാര്‍ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.