യുനൈറ്റഡ് നേഷൻസ്: 2014ല്‍ പെഷാവറിലെ സ്കൂൾ ആക്രമണത്തില്‍ ഭീകരരെ സഹായിച്ചെന്ന പാക് ആരോപണം ഇന്ത്യ തള്ളി. സ്കൂൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഭീകരർക്ക് ഇന്ത്യ പിന്തുണ നൽകിയെന്ന് പാക് വിദേശ മന്ത്രി ഷാ മഹമൂദ് ഖുറൈശി ആരോപിച്ചിരുന്നു. അതിനുള്ള മറുപടി ആയാണ് ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതി ഈനം ഗംഭീർ രംഗത്തെത്തിയത്. ഇന്ത്യക്കെതിരെ യുക്തിരഹിതമായ ആരോപണമാണ് ഉന്നയിച്ചതെന്നും അവർ പറഞ്ഞു.
പാക് സര്‍ക്കാറിനെ ചിലകാര്യങ്ങള്‍ ഓര്‍മപ്പെടുത്തട്ടെ എന്ന് ആമുഖമായി പറഞ്ഞാണ് മറുപടി നൽകിയത്. കുത്തുവാക്കുകളിലൂടെ, കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ അപഹസിക്കുകയാണ് അവർ ചെയ്തത്. ആരോപണേത്താടെ അവരുടെ കാപട്യം പുറത്തായി. ആക്രമണത്തിൽ കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ കടുത്ത ദുഃഖം അറിയിച്ചിരുന്നു. 150ലേറെ കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ പാർലമെൻറിെൻറ ഇരുസഭകളും ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളും അന്നു മൗനപ്രാർഥന നടത്തി -ഈനം പറഞ്ഞു.
െഎക്യരാഷ്ട്ര സഭയുടെ പട്ടികയിലുള്ള 132 ഭീകരർക്കു സംരക്ഷണം നൽകുന്നത് പാകിസ്താനാണെന്ന വാദം അവർക്കു തള്ളാൻ സാധിക്കുമോ? പാകിസ്താെൻറ ഭീകരത മറച്ചുെവക്കാനുള്ള നീക്കമാണിത്. അയൽരാജ്യങ്ങളുടെ നിലനിൽപിനു പാകിസ്താൻ ഭീഷണിയാണ്. എട്ടു മുതല്‍ പത്തുവരെ താലിബാൻ ചാവേറുകള്‍ സ്കൂളിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. സൈനിക വേഷത്തിലാണ് ഭീകരർ എത്തിയത്. പുതിയ സർക്കാരിനു കീഴിൽ പാകിസ്താൻ ഭീകരതക്കെതിരായ നീക്കം ശക്തമാക്കിയെന്ന അവകാശവാദവും ഇന്ത്യ തള്ളി. വസ്തുതാ പരിശോധന നടത്തിയാല്‍ ഇത് ബോധ്യമാകുമെന്നും ഇന്ത്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.