ഇസ്ലാമാബാദ്: അനുമതി കൂടാതെ ഇന്ത്യന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ടി.വി ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പെമ്റ) അറിയിച്ചു.
അനധികൃതമായി ഇന്ത്യന്‍ ഉള്ളടക്കമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകളുടെ അനുമതി ഇനി മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ റദ്ദാക്കാനുള്ള അധികാരവും അതോറിറ്റി ചെയര്‍മാന്‍ അബ്സര്‍ ആലമിന് നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ പരിപാടികള്‍ പാകിസ്താന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ജനം ആവശ്യപ്പെടുന്നുണ്ടെന്ന് പെമ്റ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പാകിസ്താന്‍ പരിപാടികള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാന്‍ അനുവദിച്ചാല്‍ മാത്രമേ, ഇന്ത്യന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാകിസ്താന്‍ ചാനലുകള്‍ക്ക് അനുവാദം നല്‍കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.