സൈനികന്‍െറ മൃതദേഹത്തോട് അനാദരവ്: രോഷം കനക്കുന്നു

കുരുക്ഷേത്ര/ജമ്മു: ഇന്ത്യന്‍ സൈനികന്‍ മന്‍ദീപ് സിങ്ങിനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാകിസ്താന്‍ സൈന്യത്തിനെതിരെ രോഷം അണപൊട്ടി. ഭീകരരെ മറയാക്കിയുള്ള പാകിസ്താന്‍െറ നിര്‍ദയ പ്രവൃത്തിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കളും കുടുംബാംഗങ്ങളും രംഗത്തുവന്നു.
പാക് സൈന്യത്തിന്‍െറ പൈശാചികതക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കണമെന്ന് മന്‍ദീപിന്‍െറ സഹോദരന്‍ സന്ദീപ് സിങ് ആവശ്യപ്പെട്ടു. മന്‍ദീപിന്‍െറ ജീവനുപകരം പത്ത് പാക് സൈനികരുടെ ജീവനെടുക്കണമെന്നാണ് കുടുംബത്തിന്‍െറ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാത്രി കുപ്വാരയിലെ മച്ചില്‍ സെക്ടറിലാണ് ഭീകരരുടെ ആക്രമണത്തില്‍ ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശി മന്‍ദീപ് സിങ് കൊല്ലപ്പെട്ടത്. സിങ്ങിനെ കൊലപ്പെടുത്തിയ ഭീകരന് പാക് സൈന്യം തുരുതുരാ വെടിയുതിര്‍ത്ത് സംരക്ഷണ വലയം തീര്‍ക്കുകയായിരുന്നു. ഈ സമയത്താണ് മന്‍ദീപ് സിങ്ങിന്‍െറ മൃതദേഹത്തോട് ഭീകരന്‍െറ ക്രൂരത അരങ്ങേറിയത്.
 30കാരനായ  മന്‍ദീപിന്‍െറ വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളു.  അദ്ദേഹത്തിന്‍െറ ജന്മസ്ഥലമായ ആന്‍തെഹ്രി ഗ്രാമത്തിലേക്ക് നിരവധിയാളുകളാണ് ആശ്വാസവാക്കുകളുമായി എത്തുന്നത്. സൈനികന്‍െറ ഭാര്യ പ്രേരണ ഹരിയാന പൊലീസില്‍ ഹെഡ്കോണ്‍സ്റ്റബ്ളാണ്. ഇവരുടെ കരച്ചില്‍ വീട്ടിലത്തെിയവരെയെല്ലാം കണ്ണീരണിയിച്ചു.
 ജീവത്യാഗം ചെയ്യേണ്ടിവന്ന മകനോട് പാകിസ്താന്‍ ചെയ്തത് മര്യാദകേടാണെന്നും ഇതിന് സൈന്യം മറുപടി നല്‍കണമെന്നും മന്‍ദീപിന്‍െറ പിതാവ് ആവശ്യപ്പെട്ടു. പാകിസ്താനെ പാഠം പഠിപ്പിക്കണമെന്നും ഇനി ആവര്‍ത്തിക്കാത്ത രീതിയില്‍ ഇതിന് രാജ്യം മറുപടി നല്‍കണമെന്നും പ്രേരണ ആവശ്യപ്പെട്ടു. ആറ് മാസം മുമ്പാണ് മന്‍ദീപ് വീട്ടില്‍ വന്ന് മടങ്ങിയത്. ദീപാവലിക്ക് വരാനിരുന്നതായിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷംമൂലം അവധി റദ്ദാക്കപ്പെടുകയായിരുന്നുവെന്നും പ്രേരണ പറഞ്ഞു.
കുരുക്ഷേത്ര ഡെപ്യൂട്ടി കമീഷണര്‍ സുമേധ കട്ടാരിയ മന്‍ദീപിന്‍െറ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഏത് കടുത്ത സാഹചര്യത്തിലും ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്നും അതിന്‍െറ ലംഘനമാണ് പാക് സൈന്യത്തിന്‍െറ ഭാഗത്തുനിന്നുണ്ടായതെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. പരിക്കേറ്റതോ മരിച്ചതോ ആയ സൈനികനോട് കാണിക്കുന്ന ക്രൂരത അതീവ ഖേദകരമാണെന്ന് റിട്ട. മേജര്‍ ജനറല്‍ ബി.സി. ഖണ്ഡൂരി വ്യക്തമാക്കി. ഒരു ഭീകരവാദി, സൈനികന്‍െറ മൃതദേഹം വിരൂപമാക്കുന്നത് സങ്കല്‍പിക്കാന്‍ കഴിയാത്ത നിഷ്ഠുര കൃത്യമാണെന്നായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്‍െറ പ്രതികരണം. സൈനികന്‍െറ മനുഷ്യാവകാശങ്ങള്‍ക്ക് സാധാരണ മനുഷ്യന്‍േറതിനെക്കാളും പ്രാധാന്യം കല്‍പിക്കണമെന്നാണ് തന്‍െറ അഭിപ്രായം. പാക് സൈന്യം സ്വന്തം ഗതികേടാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്. ഈ വെല്ലുവിളിക്ക് മുന്നില്‍ ഇന്ത്യന്‍ സൈന്യം മുട്ടുമടക്കില്ളെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.  

 

Tags:    
News Summary - pakistan mutilates indian solgier's body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.