ന്യൂയോർക്: റഷ്യ-യുക്രെയ്ൻ പ്രശ്നം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സെഷനിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താനെ ശക്തമായി വിമർശിച്ച് ഇന്ത്യ. ചർച്ചക്കിടെ കശ്മീർപ്രശ്നം ഇതിന് സമാനമാണെന്നും സ്വയംനിർണയാവകാശം സംബന്ധിച്ച അന്താരാഷ്ട്ര ധാരണകളുടെ അടിസ്ഥാനത്തിൽ, ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്തണമെന്നും പാക് പ്രതിനിധി മുനീർ അക്രം ആവശ്യപ്പെടുകയായിരുന്നു.
അന്താരാഷ്ട്രവേദി ദുരുപയോഗം ചെയ്യാനും തന്റെ രാജ്യത്തിനെതിരെ നിസ്സാരവും അർഥശൂന്യവുമായ പരാമർശങ്ങൾ നടത്താനുമാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് തിരിച്ചടിച്ചു. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.
ഇന്ത്യൻ പൗരന്മാർക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങൾ പാകിസ്താൻ അവസാനിപ്പിക്കണമെന്നും രുചിര കാംബോജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.