രജൗറി/പൂഞ്ച്: ജമ്മു കശ്മീരിലെ മൂന്നു ജില്ലകളിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. രജൗറി, പൂഞ്ച്, കത്വ ജില്ലകളിലാണ് ചെറുതും വലുതുമായ വെടിക്കോപ്പുകൾ ഉപയോഗിച്ച് പാക് സേന വെടിവെപ്പ് നടത്തിയത്. കൂടാതെ മോർട്ടാർ ഷെല്ലാക്രമണവും നടത്തിയതായും റിപ്പോർട്ടുണ്ട്.
രജൗറി, പൂഞ്ച്, കത്വ ജില്ലകളിൽ ഉൾപ്പെടുന്ന മഞ്ചകോട്ട്, കേരി, ബാലകോട്ട്, കരോൾ മൈത്രാൻ സെക്ടറിലാണ് പാകിസ്താൻ ആക്രമണം നടത്തിയത്. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യൻ സൈന്യം അതിശക്തമായി തിരിച്ചടിച്ചു.
രജൗറി ജില്ലയിലെ മഞ്ചകോട്ട് സെക്ടറിലെ ഒരാൾക്ക് പരിക്കേറ്റു. ഷെല്ലാക്രമണത്തിൽ പ്രദേശവാസിയുടെ വലത് തോളിനാണ് പരിക്കേറ്റത്. തോളിൽ തറച്ച ഷെല്ലിന്‍റെ ചീള് നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ബുധനാഴ്ച നൗഷാര സെക്ടറിലെ ജനവാസ മേഖലകൾ ലക്ഷ്യമാക്കി പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.