ഇന്ത്യൻ സൈനിക​െൻറ തലയറുത്തിട്ടില്ല – പാകിസ്​താൻ

ഇസ്‌ലാമാബാദ്: കൊല്ലപ്പെട്ട ഇന്ത്യൻ സൈനിക​െൻറ തലയറുത്തിട്ടില്ലെന്ന്​ പാകിസ്​താൻ. ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങളില്‍ പാക് സൈന്യം ഏര്‍പ്പെടില്ല. പാകിസ്താനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്നും പാക് വിദേശ മന്ത്രാലയ വക്താവ് നഫീസ് സകരിയ ട്വീറ്ററിലൂടെ ആരോപിച്ചു.

നിയന്ത്രണ രേഖക്ക്​ സമീപം മാച്ചില്‍ സെക്ടറില്‍ ചൊവ്വാഴ്​ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന്​ ഇന്ത്യന്‍ സൈനിക​രിൽ ഒരാളുടെ തല അറുത്ത നിലയിലായിരുന്നു. രാജസ്​ഥാനിലെ ഖിർ ജംഖാസ്​ സ്വദേശി പ്രഭു സിങ് (25) ​െൻറ മൃതദേഹമാണ്​ വികൃതമാക്കിയത്​. ഒരു മാസത്തിനിടെ രണ്ടാം തവണയാണ്​ പാകിസ്​താൻ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ തലയറുക്ക​ുന്നത്​.

ഭീരുത്വം നിറഞ്ഞ പാക് സൈന്യത്തി​െൻറ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതിന്​ തൊട്ടുപിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് പാക് വിദേശമന്ത്രാലയം രംഗത്തെത്തിയത്.

Tags:    
News Summary - Pakistan's Foreign Office denied the incident and termed the reports as "false" and "baseless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.