മുംബൈ: മഹാരാഷ്ട്രയിലെ പാൽഗറിൽ സന്യാസിമാരെ ആൾകൂട്ടക്കൊല നടത്തിയ കേസിലെ പ്രതികളിരൊളാൾക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. വഡ പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിലായിരുന്ന 55 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ, ഇയാൾക്കൊപ്പം ലോക്കപ്പിൽ ഉണ്ടായിരുന്ന 20 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചു.
വഴിയാത്രക്കാരായ രണ്ടു നാടോടി സന്യാസിമാരെയും ഡ്രൈവറെയും ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഏപ്രിൽ 16ന് വാരാണസിയിലെ ശ്രീ പഞ്ച് ദശ്നാം ജുന അഖാരയിലെ സന്യാസിമാരും ഗോസാവി നാടോടി വിഭാഗത്തിൽപെട്ടവരുമായ കൽപവൃഷ് ഗിരി (70), സുഷീൽ ഗിരി (35) എന്നിവരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. പൊലീസിന്‍റെ സാന്നിധ്യത്തിൽ പ്രദേശവാസികൾ സന്യാസിമാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒമ്പത് പേർ ഉൾപ്പെടെ 115 ആളുകളാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.