ന്യൂഡൽഹി: േലാക്ഡൗണിനിടെ പാൽഘറിൽ സന്യാസിമാരുൾപ്പെടെ മൂന്ന് പേരെ ആൾക്കൂട്ടം ആക്രമിച്ച കൊലപ്പെടുത്തിയ സംഭവത്തിൽ മഹാരാഷ്ട്ര സർക്കാറിൽ നിന്ന് റിപ്പോർട്ട് തേടി സുപ്രീംകോടതി. ആക്രമണം നടത്തിയവർക്ക് എതിരെ മഹാരാഷ്ട്ര പൊലീസ് എന്ത് നടപടിയാണ് എടുത്തതെന്നും രാജ്യവ്യാപകമായ ലോക്ഡൗണിനിടെ നിയമം ലംഘിച്ച് അത്തരത്തിലൊരു ആൾക്കൂട്ടം രൂപപ്പെട്ടതെങ്ങനെയെന്നും കോടതി ചോദിച്ചു. ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് പാൽഘറിൽ ആളുകൾ സംഘം ചേരാൻ ഇടയായതിൽ പൊലീസിെൻറ പങ്ക് അന്വേഷിക്കണമെന്ന ഹരജിയിലാണ് കോടതി രൂക്ഷ വിമർശനമുന്നയിച്ചത്.
ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സന്ന്യാസിമാരുടെ കൊലപാതകങ്ങളിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജി കോടതി അംഗീകരിച്ചില്ല. സർക്കാർ നാലാഴ്ചക്കകം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ഹരജി വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അറിയിച്ചു.
ഏപ്രിൽ 16നാണ് മുംബൈയിൽ നിന്ന് പൂെനയിലേക്ക് പോകുകയായിരുന്ന രണ്ട് സന്യാസിമാരെയും വാഹനത്തിെൻറ ഡ്രൈവറെയും പാൽഘറിൽ ജനക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തിയത്.
സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയിൽ ഹൈകോടതി മഹാരാഷ്ട്ര സർക്കാരിൻെറ അഭിപ്രായം ആരാഞ്ഞിരുന്നു. നിലവിൽ സി.ഐ.ഡിയാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.