ചെന്നൈ: രണ്ട് വ്യക്തികളുടെ പേരും പിതാവിെൻറ പേരും ജനനത്തീയതിയും ജില്ലയും ഒന്നാവു ന്ന അത്യപൂർവ സംഭവത്തിനാണ് തിരുച്ചിയിലെ ബാങ്ക് അധികൃതർ സാക്ഷ്യംവഹിച്ചത്. യാദൃ ച്ഛികമായി സംഭവിച്ചതാണെങ്കിലും ഇത് ബാങ്ക് അധികൃതരെ കുഴക്കി.
സ്വകാര്യസ്ഥാപന ജീവനക്കാരനായ തിരുച്ചി ടോൾഗേറ്റ് കീരമംഗലം സുന്ദരം മകൻ ശെന്തിൽകുമാർ(45) സ്ഥലത്തെ ദേശസാൽകൃത ബാങ്കിൽ വ്യക്തിഗത വായ്പക്ക് അപേക്ഷിച്ചപ്പോഴാണ് ഇദ്ദേഹത്തിെൻറ പാൻകാർഡ് നമ്പറിൽ തെൻറ പേരുതന്നെയുള്ള മറ്റൊരു വ്യക്തിയുടെ വിലാസം ശ്രദ്ധയിൽപ്പെട്ടത്.
പിന്നീട് ശെന്തിൽകുമാർ തിരുച്ചി കീഴ്വാളാടിയിലെ ശെന്തിൽകുമാറിനെ നേരിൽ സന്ദർശിച്ചപ്പോഴാണ് അദ്ദേഹത്തിെൻറ പിതാവിെൻറ പേരും ജനനത്തീയതിയും തേൻറതിനു സമാനമാണെന്ന് തിരിച്ചറിഞ്ഞത്. പാൻ കാർഡ് നമ്പർ ഒന്നായിപ്പോയത് പരിഹരിക്കാനായി ഇരുവരും ആദായനികുതി വകുപ്പിനെ സമീപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.