ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനി ഇൻഫോസിസിനെതിരെ ആർ.എസ്.എസ് വാരിക 'പാഞ്ചജന്യ'യിൽ വന്ന ലേഖനം എഴുത്തുകാരെൻറ വ്യക്തിപരമായ അഭിപ്രായമെന്ന് ആർ.എസ്.എസ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഇൻഫോസിസ് അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും നക്സലുകൾ, ഇടതുപക്ഷം, രാജ്യത്തെ വെട്ടിമുറിക്കുന്നവർ എന്നിവരെ സഹായിക്കുെന്നന്നുമാണ് പാഞ്ചജന്യയിൽ വന്ന ലേഖനത്തിലെ ആരോപണം.
കഴിഞ്ഞ ജൂൺ ഏഴിന് പ്രവർത്തനം തുടങ്ങിയ കേന്ദ്ര ആദായനികുതി വകുപ്പിെൻറ പുതിയ ഇ-ഫയലിങ് പോർട്ടലിെൻറ സാങ്കേതിക തകരാറുകൾക്കെതിരെ നികുതിദായകർ രംഗത്തെത്തിയിരുന്നു. ഇൻഫോസിസാണ് ഈ പോർട്ടൽ തയാറാക്കിയിരുന്നത്. പരാതികളെ തുടർന്ന് ഇൻഫോസിസ് സി.ഇ.ഒ സലീൽ പരേഖിനെ ധനമന്ത്രി നിർമല സീതരാമൻ വിളിപ്പിക്കുകയും സെപ്റ്റംബർ 15നകം തകരാർ പരിഹരിക്കണമെന്ന് നിർദേശിക്കുകയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഇൻഫോസിസിനെതിരെ പാഞ്ചജന്യയിലെ ലേഖനം.
ഇൻഫോസിസ് തയാറാക്കിയ പോർട്ടലുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെങ്കിലും അതുചർച്ച ചെയ്യാനുള്ള വേദിയല്ല സംഘ്പരിവാറെന്ന് ആർ.എസ്.എസ് വക്താവ് സുനിൽ അംബെകർ വ്യക്തമാക്കി. സംഘ്പരിവാർ ആശയങ്ങളുമായി ചേർന്നു നിൽക്കുെന്നങ്കിലും പാഞ്ചജന്യ ആർ.എസ്.എസ് മുഖപത്രമല്ല. അതിലെ ലേഖനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും വക്താവ് പറഞ്ഞു. ദേശവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുെന്നന്ന സംഘ്പരിവാർ ആരോപണം ഇതുവരെ ആക്ടിവിസ്റ്റുകൾ, ന്യൂനപക്ഷം, കാമ്പസുകൾ, പ്രതിപക്ഷം എന്നിവക്കെതിരെയായിരുന്നു. ഇതാദ്യമായാണ് രാജ്യത്തെ പ്രധാന കോർപറേറ്റ് കമ്പനിക്കെതിരെ ഇൗ ആരോപണം സംഘ്പരിവാറിൽനിന്നുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.