മുംബൈ: മറാത്ത സമുദായത്തെ പിന്നാക്ക വിഭാഗമായി പരിഗണിച്ച് 16 ശതമാനം സംവരണം നൽകണമെന്ന് മഹാരാഷ്ട്ര പിന്നാക്ക കമീഷെൻറ ശിപാർശ. റിട്ട. ജസ്റ്റിസ് എം.ഡി. ഗെയ്ക്വാദിെൻറ നേതൃത്വത്തിലുള്ള പിന്നാക്ക കമീഷനാണ് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംവരണം ശിപാർശ ചെയ്തത്. ഡിസംബർ ഒന്നിന് മുഖ്യമന്ത്രി സംവരണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അന്ന് ആഘോഷത്തിന് ഒരുങ്ങാൻ മുഖ്യമന്ത്രി ഫട്നാവിസ് മറാത്തകളോട് ആഹ്വാനം ചെയ്തു. 2017ലാണ് കമീഷൻ ചുമതലയേറ്റത്.
നിലവിൽ സംസ്ഥാനത്ത് 52 ശതമാനം സംവരണമുണ്ട്. ഇതിൽ മാറ്റംവരുത്താതെ മറാത്തകളെയും ഉൾപ്പെടുത്തണമെന്നാണ് ശിപാർശ. മുൻ കോൺഗ്രസ് സർക്കാർ മറാത്തകൾക്ക് 16 ശതമാനവും മുസ്ലിംകൾക്ക് അഞ്ചുശതമാനവും സംവരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മൊത്ത സംവരണ പരിധി 50 ശതമാനമാണെന്നത് ചൂണ്ടിക്കാട്ടി 2014ൽ ബോംെബ ഹൈകോടതി അത് റദ്ദാക്കുകയായിരുന്നു. മുസ്ലിംകൾക്ക് വിദ്യാഭ്യാസ മേഖലയിൽ സംവരണം നിലനിർത്തിയ കോടതി തൊഴിൽരംഗത്ത് റദ്ദാക്കി.
മറാത്തകളുടെ സംവരണത്തെ കുറിച്ച് പഠിക്കാനയി നിയോഗിച്ച ജസ്റ്റിസ് എം.ഡി ഗെയ്ക്വാദിെൻറ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യം സർക്കാറിനോട് ശിപാർശ ചെയ്തത്. മഹാരാഷ്ട്രയിലെ 30 ശതമാനത്തോളും വരുന്ന മറാത്തകൾ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നുവെന്നും കമീഷൻ കണ്ടെത്തിയിട്ടുണ്ട്.
ഒ.ബി.സി വിഭാഗത്തിെൻറ സംവരണത്തിന് കോട്ടം വരാത്ത രീതിയിൽ വേണം പുതിയ തീരുമാനം നടപ്പാക്കാനെന്നും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് 15 ദിവസത്തിനകം മഹാരാഷ്്ട്ര ചീഫ് സെക്രട്ടറി ഡി.കെ ജെയിനിന് കൈമാറും. മഹാരാഷ്ട്ര സർക്കാറിെൻറ അടുത്ത മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് പരിഗണനക്ക് വരും. നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ തന്നെ സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം സഭയിൽ പാസാക്കാനാകും സർക്കാർ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.