ഗൊ​ര​ഖ്പൂരിൽ വീണ്ടും ശി​ശു​മ​ര​ണം; മൂന്ന് ദിവസത്തിനിടെ മരിച്ചത് 61 കു​ട്ടി​ക​ൾ 

ഗോ​ര​ഖ്പു​ർ: ഗൊ​ര​ഖ്പു​ർ ബി​.ആ​ർ​.ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശി​ശു​മ​ര​ണം തുടരുന്നു. മൂന്ന് ദിവസത്തിനിടെ 61 കു​ട്ടി​ക​ൾ കൂടി മ​രി​ച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.  മ​സ്തി​ഷ്ക ജ്വ​രം, നവജാത ശിശുക്കളുടെ ആരോഗ്യപ്രശ്നങ്ങൾ, ന്യൂമോണിയ, സെപ്സിസ് തുടങ്ങിയ വിവിധ രോഗങ്ങളാലാണ് കുട്ടികളുടെ മരണം. ആഗസ്റ്റ് 27,28, 29 തീയതികളിൽ 61 പേരാണ് ആശുപത്രിയിൽ മരിച്ചത്.

നവജാതശിശു സംരക്ഷണ യൂണിറ്റിൽ 25 പേരും ജനറൽ പീഡിയാട്രിക് വാർഡിൽ 25 പേരും എൻസെഫലിറ്റിസ് വാർഡിൽ 11 പേരുമാണ് മരിച്ചത്. കനത്ത മഴ പെയ്യുന്നതിനാൽ വരും ദിവസങ്ങളിൽ മരണസംഖ്യ കൂടുമെന്ന് പ്രാദേശിക ഡോക്ടർമാർ അറിയിച്ചു. ആഗസ്ത് ഒന്നു മുതൽ 28 വരെ 290 കുട്ടികളാണ് ആശുപത്രിയിൽ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യു.പി തെരഞ്ഞെടുപ്പിനായി  സർക്കാർ സംവിധാനങ്ങൾ മുഴുവൻ തിരക്കിലായതിനാൽ മസ്തിഷ്കജ്വരം നിയന്ത്രിക്കാൻ  നടപടികൾ ഉണ്ടായില്ലെന്ന് ഡോക്ടർ ആർ.എൻ സിങ് വ്യക്തമാക്കി. മൺസൂൺ കനത്തതോടെ കുട്ടികൾക്കിടയിൽ വളരെയധികം രോഗങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊതുക് നിയന്ത്രണം, വാക്സിനേഷൻ, ക്ലോറിനേഷൻ എന്നിവ യഥാസമയം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 


ഇ​തേ ആ​ശു​പ​ത്രി​യി​ൽ ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ 70 കു​ട്ടി​ക​ൾ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ചി​രു​ന്നു. തുടർന്ന് സംസ്ഥാന സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും എണ്ണം വർധിപ്പിച്ചു. എന്നാൽ രോഗികളുടെ ബാഹുല്യം കാരണം ഒരു കിടക്കയിൽ വൈറസ് ബാധിതരായ മൂന്നും നാലും കുട്ടികളെ കിടത്തിയാണ് ഇപ്പോഴും ചികിത്സിക്കുന്നത്. മസ്തിഷ്കജ്വരം ചികിത്സിക്കുന്നതിൽ പ്രശസ്തമായ ഈ മെഡിക്കൽ കോളജിനെ കിഴക്കൻ യു.പിയിലെ 36 ജില്ലകളും നേപ്പാളിൽ നിന്നുള്ള രോഗികളും ആശ്രയിക്കുന്നുണ്ട്.

ആ​ഗ​സ്റ്റ് 10ന് ​ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ​യാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​ത്. കേ​സി​ൽ ബി​.ആ​ർ​.ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ന്ന​ത്തെ പ്രി​ൻ​സി​പ്പ​ൽ ഡോ രാ​ജീ​വ് മി​ശ്ര, ഭാ​ര്യ ഡോ പൂ​ർ​ണി​മ ശു​ക്ല എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യിരുന്നു. യു.​പി സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് രാ​ജീ​വ് മി​ശ്ര​യെ പ്രി​ൻ​സി​പ്പി​ൽ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യി​രു​ന്നു. കൂ​ടാ​തെ, ദു​ര​ന്ത​മു​ണ്ടാ​യ ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ഭാ​ഗം ത​ല​വ​ൻ ക​ഫീ​ൽ അ​ഹ​മ്മ​ദി​നെ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

Tags:    
News Summary - Panic strikes Gorakhpur’s BRD Medical College again, 61 children die in three days- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.