ചണ്ഡിഗഢ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) കേരളത്തിെൻറ മാതൃക പിന്തുടർന്ന് പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി. സഭയുടെ പ്രത്യേക ദ്വിദിന സമ്മേളനത്തിൽ മന്ത്രി ബ്രഹ്മ് മൊഹീന്ദ്രയാണ് പ്രമേയം അവതരിപ്പിച്ചത്. മൂന്നു മണിക്കൂറിലേറെ നീണ്ട ചർച്ചക ്കൊടുവിൽ ശബ്ദവോട്ടോടെ പാസാക്കി.
പ്രധാന പ്രതിപക്ഷമായ ആം ആദ്മി പാർട്ടി കോൺഗ്രസ് പ്രമേയത്തെ പിന്തുണച്ചപ്പോൾ ബി.ജെ.പി എതിർത്തു. പാർലമെൻറ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തുടനീളം പ്രതിഷേധവും രോഷവും പടർത്തിയതായും പഞ്ചാബും അത്തരം പ്രതിഷേധങ്ങൾക്ക് സാക്ഷ്യംവഹിച്ചുവെന്നും പറഞ്ഞ മൊഹീന്ദ്ര, സമാധാനപരമായ പ്രതിഷേധങ്ങളിൽ എല്ലാ വിഭാഗത്തിലുള്ളവരും ഭാഗഭാക്കായെന്നും അറിയിച്ചു.
‘ഇത് വിഭജനമുണ്ടാക്കുന്നതാണ്. എല്ലാ ജനവിഭാഗങ്ങൾക്കും തുല്യത ഉറപ്പുവരുത്തുന്ന സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യത്തിന് എതിരായാണ് നിയമം നിലകൊള്ളുന്നത്. പൗരത്വത്തിൽ മതത്തിെൻറ അടിസ്ഥാനത്തിലുള്ള വിവേചനം െകാണ്ടുവരുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ ചില വിഭാഗത്തിെൻറ ഭാഷാപരവും സാംസ്കാരികവുമായ സ്വത്വത്തെ അപകടപ്പെടുത്തുകയും ചെയ്യും’ -പ്രമേയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.