മുംബൈ: മഹാരാഷ്ട്ര ലെജിേസ്ലറ്റീവ് കൗണ്‍സിസിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാനാവാത്തതില്‍ താൻ അസ്വസ്ഥയല്ലെന്ന് പങ്കജ മുണ്ഡെ. സ്ഥാനാർഥി പട്ടികയില്‍നിന്നും പുറത്തായതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അതിൽ തനിക്ക് വിഷമില്ലെന്നുംപങ്കജ മുണ്ഡെ പ്രതികരിച്ചു. പാർട്ടിയെ പിന്തുണക്കുന്നവരുടെ ആത്മവീര്യം നഷ്ടപ്പെടരുതെന്നും അവര്‍ ട്വീറ്റ് ചെയ്തു.
പാര്‍ട്ടി തെരഞ്ഞെടുത്ത സ്ഥാനാർഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു പങ്കജയുടെ പ്രതികരണം. പ്രമുഖ നേതാവായ ഏക്‌നാഥ് ഖഡ്സെയുടെയും പേരും വെള്ളിയാഴ്ച പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്നില്ല.
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍.സി.പിയില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്ന രഞ്ജിത് സിങ് മോഹിതെയുടെ പേര് പട്ടികയിലിടം നേടിയിട്ടുണ്ട്. സംസ്ഥാനത്ത് അത്ര പ്രമുഖരല്ലാത്ത പ്രവീൺ ദാകെ, അജിത് ഗോപ്ഛഡെ, ഗോപീചന്ദ് പഡാൽകർ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാർളി മണ്ഡലത്തിൽ പങ്കജ മുണ്ഡെ മത്സരിച്ചിരുന്നുവെങ്കിലും എൻ.സി.പി സ്ഥനാർഥിയും ബന്ധുവുമായ ധനഞ്ജയ് മുണ്ഡെയോട് പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.